തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി

സാധാരണ ജനത്തെ സംസ്ഥാന സർക്കാർ തഴയുന്നുവെന്നും വളർമതി കുറ്റപ്പെടുത്തി

തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി LPST സമര സമിതി കൺവീനർ വളർമതി. അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമാകാനുള്ളത് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രിക്ക് വിഷയം അറിയാഞ്ഞിട്ടാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും വളർമതി ചോ​ദിച്ചു. HSAയിൽ അനുപാതം കുറക്കുന്നത് നടന്നു. പിന്നെ എന്തുകൊണ്ട് ആണ് LPST യിൽ നടപ്പാക്കാത്തതെന്നും വളർമതി ചോദിച്ചു. അനുപാതം എല്ലാ ഇടത്തും കുറക്കണം എന്ന് പറഞ്ഞിട്ടില്ലെന്നും ഡിവിഷൻ ഫോൾ ഉള്ളടത്ത് മാത്രം കുറയ്ക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും വളർമതി ചൂണ്ടിക്കാണിച്ചു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളിലും അനുപാദം കുറയ്ക്കണം എന്നാണ് ആവശ്യപ്പെടുന്നത്. അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വളർമതി ചൂണ്ടിക്കാണിച്ചു.

800 ഓളം അധ്യാപകർ കുട്ടികളുടെ കുറവിനെ തുടർന്ന് പുറത്ത് നിൽക്കുകയാണെന്നും വളർമതി ചൂണ്ടിക്കാണിച്ചു. ഇതിനുള്ള പരിഹാരം ആണ് അനുപാതം കുറയ്ക്കൽ. 45 ദിവസം പഠിച്ച രേഖ എവിടെ. അത് പുറത്ത് വിടണം എന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും വളർമതി വ്യക്തമാക്കി. എയ്ഡഡ് സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നുവെന്നും വളർമതി കുറ്റപ്പെടുത്തി.

സാധാരണ ജനത്തെ സംസ്ഥാന സർക്കാർ തഴയുന്നുവെന്നും വളർമതി കുറ്റപ്പെടുത്തി. തല മുണ്ഡനം ചെയ്തത് കണ്ണീര് വന്ന തന്റെ പേരിൽ മൂന്ന് കേസാണ് സർക്കാർ ഇട്ടത്. സർക്കാരിന്റെ സമീപനം വഞ്ചിക്കുന്നത്. വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് സർക്കാരിന്റെ തോൽവിയാണ്. ഇനി ചർച്ച ഇല്ലെന്നും ഉത്തരവ് വരും വരെ സമരം ചെയ്യുമെന്നും വളർമതി. സർക്കാർ മറുപടി പറഞ്ഞില്ലെങ്കിലും കുഴപ്പം ഇല്ലെന്നും ഉളുപ്പില്ലാത്ത മറുപടി പറയാൻ നിൽക്കരുതെന്നും വളർമതി ചൂണ്ടിക്കാണിച്ചു. ഭരണത്തിൽ ഇരിക്കുമ്പോൾ ഒന്നും പുറത്ത് നിൽക്കുമ്പോൾ മറ്റൊന്നും പറയുന്നത് തെറ്റാണെന്നും വളർമതി ചൂണ്ടിക്കാണിച്ചു.

Content Highlights: Valarmathi alleges that three cases were registered against her for shaving her head and accuses the government of betraying her through its approach

dot image
To advertise here,contact us
dot image