

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇനിയുള്ള രണ്ട് വര്‍ഷക്കാലം അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഒട്ടനേകം പ്രതിസന്ധികള്‍ ഡോണള്‍ഡ് ട്രംപ് അതിജീവിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. അധികാരത്തിന്റെ ദന്തഗോപുരത്തില്‍ അമര്‍ന്നിരുന്ന ട്രംപിന് ഇനി ബജറ്റിലും വിദേശ നയങ്ങളിലും അടക്കം ഡെമോക്രാറ്റുകള്‍ ഉയര്‍ത്തുന്ന സമ്മര്ദ്ദപരമ്പരകളെയായിരിക്കും നേരിടാനുണ്ടാവുക.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേടിയ മുന്നേറ്റം ഡോണള്‍ഡ് ട്രംപിനേറ്റ രാഷ്ട്രീയ തിരിച്ചടിയായാണ് വിദഗ്ധര്‍ വിലയിരുത്തുനന്ത്. സെനറ്റിലും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് എന്നറിയപ്പെടുന്ന ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയതോടെ ഇതുവരെ കൈയടക്കിവെച്ച തന്റെ അധികാര മേഖലയിലും ട്രംപിന് അപ്രമാദിത്യം നഷ്ടപ്പെടും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയമെന്നതിനേക്കാള്‍ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും ഭരണരീതികള്ക്കുമെതിരായ ജനവിധിയായും ഈ ഫലത്തെ വിലയിരുത്തണം. ജീവിതച്ചെലവിലെ വര്‍ധനവ്, ഇറാന് യുദ്ധം, സാമ്പത്തിക നയങ്ങള്‍ എന്നിവ വോട്ടര്‍മാരെ സ്വാധീനിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആറ് പ്രധാന മേഖലകളിലാകും ഈ തെരഞ്ഞെടുപ്പ് ഫലം ട്രംപിന് തിരിച്ചടിയായേക്കുക.
സാമ്പത്തിക രംഗത്ത് തന്നെയായിരിക്കും ട്രംപിന് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടേണ്ടി വരിക. വരും മാസങ്ങളില്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരായ തീരുവ യുദ്ധം ട്രംപ് ശക്തമാക്കുമെങ്കിലും ആഭ്യന്തരമായി അത് വിലക്കയറ്റത്തിന് കാരണമാകുമെന്നത് ട്രംപിന് മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമുണ്ടാക്കും.
ബജറ്റും ഫണ്ടിങ്ങും അടക്കമുള്ള കാര്യങ്ങളില്‍ അനുമതി നല്‍കേണ്ടത് ജനപ്രതിനിധി സഭയാണ്. ട്രംപിന്റെ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ തടയാന്‍ സഭയ്ക്ക് സാധിക്കും. സഭാ കമ്മിറ്റികളുടെ തലപ്പത്ത് ഡെമോക്രാറ്റുകളായിരിക്കും. സര്‍ക്കാര്‍ രേഖകളും വേണ്ടിവന്നാല്‍ സബ്പീന നിയമം ഉപയോഗിച്ച് ട്രംപിനെ തന്നെയും വിളിച്ചുവരുത്താന്‍ ജനപ്രതിനിധി സഭയ്ക്ക് കഴിയും.
കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപിന് തന്റെ നിയമനിര്‍മാണ അജണ്ട നടപ്പാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. പുതിയ നിയമങ്ങള്‍ പാസാക്കുന്നത് വെല്ലുവിളിയാകും. കൂടാതെ പ്രധാന സാമ്പത്തിക പദ്ധതികള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കുന്നതും പ്രയാസകരമാകും.
ജനപ്രതിനിധി സഭയുടെ നിയന്ത്രണം ലഭിച്ചതോടെ ട്രംപ് ഭരണകൂടത്തിനെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിയും. ഭരണകൂടത്തിന്റെ സാമ്പത്തിക അധികാരങ്ങള്‍ പരിശോധിക്കാം. ഇതിനൊപ്പം അധികാരദുര്‍വിനിയോഗം, അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നടത്താനും ഇവര്‍ക്ക് സാധിക്കും. ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് സമിതികള്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാം. ഇത് വലിയ തോതിലുള്ള, നിരന്തരമായ രാഷ്ട്രീയ സമ്മര്‍ദത്തിലേക്കും ട്രംപ് ഭരണകൂടത്തെ വലിച്ചിഴയ്ക്കാം.

സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ട്രംപിന് വലിയ തിരിച്ചടിയാണ്. സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെടെയുള്ള ഉന്നത ഫെഡറല്‍ നിയമനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. ഡെമോക്രാറ്റുകള്‍ക്ക് ഇത്തരം നിയമനങ്ങള്‍ തടയാനോ വൈകിപ്പിക്കാനോ കഴിയും. ഭരണകൂടത്തിലെ പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളും കൂടുതല്‍ സങ്കീര്‍ണമാകും.
സര്‍ക്കാര്‍ നിയമനങ്ങളും ഇനി അനായാസമാകില്ല, ജഡ്ജി, മന്ത്രിമാര്‍, ഉന്നത എഫ്ബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനങ്ങളും തന്റെ മാത്രം താത്പര്യത്തിന് അനുസൃത്യമായി നടത്താന്‍ ട്രംപിന് സാധിക്കില്ല. അന്താരാഷ്ട്ര കരാറുകളിലും ധനസഹായങ്ങളിലും അന്തിമ തീരുമാനം സെനറ്റിന്റേതാണ്. ചുരുക്കത്തില്‍ അധികാരം പ്രയോഗിക്കുന്നതിന് പകരം പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ വീറ്റോ ചെയ്യുന്ന പ്രസിഡന്റായി ട്രംപ് മാറും

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്കുള്ള സാധ്യതകളും തുറന്നിരിക്കുകയാണ്. ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാന്‍ സാധിക്കും. എന്നാല്‍ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ സെനറ്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാല്‍ ട്രംപിനെ അധികാരഭ്രഷ്ടനാക്കാന്‍ സാധിക്കില്ല.
2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിജയം ഡെമോക്രാറ്റുകള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിന്റെ നേതൃത്വത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം കൈക്കൊണ്ട നയപരിപാടികളെ കുറിച്ചും ചോദ്യങ്ങളുയരാനും പാര്‍ട്ടിയിലെ സ്വാധീനത്തില്‍ ഇടിവ് സംഭവിക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല.
സെനറ്റ് തെരഞ്ഞെടുപ്പിലെ പരാജയത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മിതവാദികളായ നേതാക്കള്‍ ട്രംപിന്റെ തീവ്ര നിലപാടുകള്‍ക്കെതിരെ തിരിയാനും സാധ്യതയുണ്ട്. ഇത് പാര്‍ട്ടിക്കുള്ളില്‍ ട്രംപിന്റെ സ്വാധീനം കുറയാന്‍ കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്.
Content Highlight: The Republican Party has suffered a major setback in the US midterm elections. With Democrats taking control of the Senate, President Donald Trump faces significant political and administrative challenges. From Supreme Court appointments to the 2028 presidential election, this report examines the key areas where Trump could face setbacks.