ചിത്ര പ്രദര്‍ശന വിവാദം; പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

റെയ്ഹാന്‍ വദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പ്രദര്‍ശനം നടത്തുന്നതില്‍ കേരളം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി

ചിത്ര പ്രദര്‍ശന വിവാദം; പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: ചിത്ര പ്രദര്‍ശനത്തിലെ വിവാദം കനക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ചിത്രപ്രദര്‍ശനം നടത്തുന്നത് കേരളത്തിന് അഭിമാണെന്നും ഒരു വിലക്കും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. ബിക്കാനീര്‍ ഹൗസിലാണ് 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന റെയ്ഹാന്റെ ചിത്ര പ്രദര്‍ശനം നടക്കുന്നത്. എന്നാല്‍ എക്‌സിബിഷനില്‍ നിന്ന് ജന്തര്‍ മന്തര്‍ സമരത്തിന്റെ ഫോട്ടോകള്‍ നീക്കം ചെയ്യണമെന്ന് അധികൃതര്‍ വിഷ്വല്‍ ആര്‍ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വദ്രയെ അറിയിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ പ്രദര്‍ശനം റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചെന്നും റെയ്ഹാന്‍ പറഞ്ഞിരുന്നു. ആകെ പ്രദര്‍ശനത്തിന് വെച്ച 105 ഫോട്ടോകളില്‍ 75 എണ്ണവും ഉപേക്ഷിക്കണമെന്നായിരുന്നു ആവശ്യം.

റെയ്ഹാന്‍ വദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പ്രദര്‍ശനം നടത്തുന്നതില്‍ കേരളം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. യാതൊരു വിലക്കുമുണ്ടാകില്ല -മുഖ്യമന്ത്രി കുറിച്ചു. നേരത്തെ, ദേശീയപതാകയുടെ ചിത്രം ഉള്‍പ്പെടെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളുടെ ഫോട്ടോകള്‍ മകന്‍ റെയ്ഹാന്റെ പ്രദര്‍ശനത്തില്‍നിന്ന് നീക്കം ചെയ്ത ബിക്കാനീര്‍ ഹൗസിന്റെ നടപടി ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. അധികാരമുള്ളവന്‍ മറ്റുള്ളവരുടെ അഭിപ്രായ പ്രകടനത്തെ ഭയക്കുമ്പോള്‍, അധികാരം നഷ്ടപ്പെട്ടു കഴിഞ്ഞ വിവരം അയാള്‍ അറിയുന്നില്ലെന്ന് പ്രിയങ്ക എക്സില്‍ കുറിച്ചു. രാജ്യത്താകെ യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന നിന്നിലേക്ക് മനോഹരമായതെല്ലാം വന്നു ചേര്‍ന്നുകൊള്ളുമെന്ന് പ്രിയങ്ക മകന് പിന്തുണ അറിയിച്ചു. കലാ സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍ നിരോധിക്കാനാവില്ലെന്ന് റെയ്ഹാനും പ്രതികരിച്ചു. പിതാവ് റോബര്‍ട്ട് വാദ്രയും മകനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പാണ് നടക്കുന്നതെന്നും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കലാകാരന്‍മാരുടെ ശബ്ദം അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളെ മാത്രമല്ല പ്രതിഷേധത്തിന്റെ ചിത്രങ്ങളെപ്പോലും സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് കോണ്‍ഗ്രസ് എംപി പവന്‍ ഖേരയും പ്രതികരിച്ചു. ബുധനാഴ്ച എക്‌സിബിഷന്‍ തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിക്കാനീര്‍ ഹൗസ് റെയ്ഹാനോട് ആവശ്യപ്പെട്ടത്.

Content Highlights: Kerala Chief Minister V D Satheesan invited Raihan Vadra, son of Priyanka Gandhi, to Kerala amid controversy over his photo exhibition, “No Idea Is Final,” at Bikaner House. Raihan said authorities asked him to remove photographs of the Jantar Mantar protest and warned that the exhibition could be cancelled if they remained. Of the 105 photographs displayed, officials reportedly sought the removal of 75. Satheesan said the exhibition was a matter of pride for Kerala and that no restrictions would be imposed.

dot image
To advertise here,contact us
dot image