'പ്രധാന പദവികളില്‍ എല്ലാം ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നിയമനങ്ങളില്ല'; കായിക ബില്ലില്‍ UDF ൽ എതിർപ്പ്

കായിക ബില്ല് തട്ടിക്കൂട്ടിയതാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്

'പ്രധാന പദവികളില്‍ എല്ലാം ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നിയമനങ്ങളില്ല'; കായിക ബില്ലില്‍ UDF ൽ എതിർപ്പ്
dot image

തിരുവനന്തപുരം: യുഡിഎഫില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ കായിക ബില്ലില്‍ അനിശ്ചിതത്വമെന്ന് വിവരം. കായിക ബില്ലില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയ നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണാധികാരം നല്‍കുന്നതായാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. കായിക ബില്ല് തട്ടിക്കൂട്ടിയതാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എതിര്‍പ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കായിക ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഈ സഭാ സമ്മേളനത്തില്‍ കായിക ബില്ല് അവതരിപ്പിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ബില്ല് തയ്യാറാക്കുമ്പോള്‍ കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും യുഡിഎഫില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും അധികം കൊട്ടിഘോഷിച്ചതായിരുന്നു ഈ ഭരണ കാലയളവിലെ കായിക ബില്ല്. ഒരു കായിക മന്ത്രാലയം തന്നെ സംസ്ഥാനത്ത് തുടങ്ങുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. നിയമ സഭയില്‍ എത്തുന്ന ബില്ലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും ഈ ബില്ലെന്നും വ്യക്തമാക്കിയിരുന്നു. നിയമ സഭാ സമ്മേളനം അവസാനിക്കാന്‍ കുറച്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അടുത്തയാഴ്ച ഒക്ടോബർ 26 ന് തുടങ്ങിയാല്‍ നാല് ദിവസത്തെ സഭാ സമ്മേളനം മാത്രമാകും ഉണ്ടാകുക. അതിനിടയില്‍ മന്ത്രി സഭയുടെ അംഗീകാരം ലഭിച്ച് ബില്ല് സഭയിലെത്തുക എന്നതിലാണ് പ്രതിസന്ധി. പ്രധാന പദവികളില്‍ എല്ലാം ഉദ്യോഗസ്ഥന്മാര്‍ മാത്രമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയ നിയമനങ്ങള്‍ ഇല്ല എന്നതാണ് യുഡിഎഫില്‍ വിമര്‍ശനമായി ഉയരുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ നിയമനങ്ങള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ ഉദ്യോഗസ്ഥന്മാര്‍ തോന്നുംപടി കാര്യങ്ങള്‍ നീക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ബില്ലില്‍ തിരുത്തലുകള്‍ വരുത്തണമെന്നാണ് ആവശ്യം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കണമെന്നാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം. സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ പ്രധാന പദവികള്‍ ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇതിലാണ് രാഷ്ട്രീയ നിയമനങ്ങള്‍ വേണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഈ സഭാ സമ്മേളനത്തില്‍ ബില്ല് എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌പോര്‍സ് ബില്ല് ഇനിയും നീളും എന്നതാണ് ആശങ്ക. ആദ്യമായി എംഎല്‍എ ആകുകയും പിന്നാലെ തന്നെ മന്ത്രിയാകുകയും ചെയ്ത ആളാണ് ഒ ജെ ജനീഷ് എന്നതാണ് ഇത്തരം പിഴവുകള്‍ക്ക് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

Content Highlights: The Kerala Sports Bill faces uncertainty after opposition emerged within the UDF over its provisions. Leaders have reportedly criticised the draft for giving officials excessive powers, describing the bill as hastily prepared without adequate consultation. The Cabinet has not approved the bill amid the objections, and it may not be introduced during the current Assembly session. UDF leaders have also raised concerns about the process followed in preparing the legislation.

dot image
To advertise here,contact us
dot image