വിജിലന്‍സിലെ നിര്‍ണായക വിവരങ്ങൾ ഇനി രഹസ്യം; T1,T2 സെഷനുകളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ

ഉന്നത വ്യക്തികളുടെ ഫയലുകള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് T1,T2 സെഷനുകള്‍

വിജിലന്‍സിലെ നിര്‍ണായക വിവരങ്ങൾ ഇനി രഹസ്യം; T1,T2 സെഷനുകളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ
dot image

തിരുവനന്തപുരം: വിജിലന്‍സിലെ നിര്‍ണായക വിവരങ്ങളെ വിവരവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന വിജിലന്‍സ് ഡയറക്ടറേറ്റിലെ T1, T2 വിഭാഗങ്ങളെയാണ് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയത്. ഉന്നത വ്യക്തികളുടെ ഫയലുകള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് T1,T2 സെഷനുകള്‍. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രീയക്കാര്‍ക്കെതിരായ അന്വേഷണങ്ങളും T1, T2 സെക്ഷനുകളിലേക്ക് മാറ്റാന്‍ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം പുറത്തുവരില്ല.

ടി സെഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. ഏതൊക്കെ രേഖകള്‍ ടി സെഷനിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ മറയ്ക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം.

വിവരാവകാശ നിയമത്തില്‍ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

Content Highlights: The Kerala government has exempted the Vigilance Department's T1 and T2 sections from the Right to Information Act, keeping key information confidential.

dot image
To advertise here,contact us
dot image