വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല: വടശ്ശേരി ഹസൻ മുസ്‌ലിയാർ

'വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നികൾക്ക് നീതി നിഷേധിച്ചു. നാമമാത്ര വഖഫ് കൈാര്യം ചെയ്യുന്നവർക്ക് പ്രാതിനിധ്യം നൽകിയപ്പോൾ സുന്നികളെ നോക്കുകുത്തിയാക്കി'

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല: വടശ്ശേരി ഹസൻ മുസ്‌ലിയാർ
dot image

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. വഖഫ് ബോർഡിൽ മുഖ്യമന്ത്രി നേരത്തെ പ്രാതിനിധ്യം ഉറപ്പ് നഷകിയതായിരുന്നു. ടീം യുഡിഎഫ് എന്നാണ് സതീശൻ തുടക്കത്തിൽ പറഞ്ഞത്. പക്ഷെ പറഞ്ഞു വഞ്ചിച്ചുവെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നികൾക്ക് നീതി നിഷേധിച്ചുവെന്നും നാമമാത്ര വഖഫ് കൈാര്യം ചെയ്യുന്നവർക്ക് പ്രാതിനിധ്യം നൽകിയപ്പോൾ സുന്നികളെ നോക്കുകുത്തിയാക്കിയെന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കുറ്റപ്പെടുത്തി. സമസ്ത ഇ കെ വിഭാഗത്തെയും അവഗണിച്ചുവെന്നും സമസ്‌തയിലെ രണ്ടു വിഭാഗവും അവഗണിക്കപ്പെട്ടുവെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ കുറ്റപ്പെടുത്തി. ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള അവസരം നഷ്‌ടപ്പെടുത്തിയത് മുസ്‌ലിം ലീഗാണെന്നും ചർച്ചകളോട് മുഖം തിരിഞ്ഞ് നിൽക്കില്ലെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ വ്യക്തമാക്കി.

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നേരത്തെ എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും രം​ഗത്ത് വന്നിരുന്നു. ഇ കെ വിഭാഗം മുശാവറ പുറത്താക്കിയയാൾ സമസ്തയുടെ പ്രതിനിധിയാണെന്ന് പറയുന്നത് അവഗണന മാത്രമല്ല പരിഹാസം കൂടിയാണെന്നായിരുന്ന അദ്ദേഹത്തിൻ്റെ വിമർശനം. ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയ കെ എസ് ഹംസ വഖഫ് ബോർഡ് ചെയർമാനായപ്പോൾ, അദ്ദേഹം ലീഗ് പ്രതിനിധിയാണെന്ന് അന്നത്തെ സർക്കാർ പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന് റഹ്മത്തുള്ള ചോദിച്ചു. കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള വഖഫ് ബോർഡ് പിരിച്ച് വിട്ട് നടത്തിയ പുനഃസംഘടന വിവാദമായതിനെ തുടർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ നൽകിയ മറുപടിയോടാണ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു എസ്‌വൈഎസ് നേതാവിന്റെ പ്രതികരണം.

ഇരു സമസ്തകളുടെയും സാന്നിധ്യം ഒഴിവാക്കാൻ നല്ല ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നും റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചിരുന്നു. സ്ത്രീ പ്രാതിനിധ്യം നിയമ പ്രകാരം ഉള്ളതിനേക്കാൾ കൂടുതൽ എടുത്താണ് അംഗബലം ഒമ്പതിൽ എത്തിച്ചതെന്നും ലീഗുമായി സുന്നികൾ എന്നും കലഹിച്ചു കൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിൽ തന്നെയുണ്ട്. അവർക്ക് വീണ്ടും വഴങ്ങരുതായിരുന്നെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

Vadassery Hassan Musliyar has accused the Kerala Chief Minister of failing to keep his promise regarding the reorganisation of the Waqf Board

dot image
To advertise here,contact us
dot image