

തിരുവനന്തപുരം: കിഫ്ബിക്ക് കടിഞ്ഞാണിടാനുള്ള സംസ്ഥാന സര്ക്കാര് തീരുമാനത്തിനെതിരെ ശക്തമായ വിമര്ശനവുമായി മുന്മന്ത്രി വി എന് വാസവന്. കിഫ്ബി വിസ്മയം സൃഷ്ടിച്ച പദ്ധതിയാണെന്നും കിഫ്ബിയെ ഇല്ലാതാക്കാന് ഉള്ള ശ്രമമാണ് നടക്കുന്നതെന്നും വി എന് വാസവന് പറഞ്ഞു. എസ്ഐടി ഗവണ്മെന്റായി സര്ക്കാര് മാറുകയാണ്. പൊന്മുട്ടയിരുന്ന താറാവിനെ കൊല്ലരുത്. സമാധാനത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം ആണ് കിഫ്ബിയെന്നും വാസവന് പറഞ്ഞു.
യുഡിഎഫ് സര്ക്കാരിന്റെ സമീപനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്ന്നു വരും. എംഎല്എമാര്ക്ക് കിട്ടുന്ന ഫണ്ട് കൊണ്ട് മാത്രം വികസനം നടക്കില്ല. പദ്ധതികള് നിലച്ചു പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെന്നും വി എൻ വാസവൻ ചൂണ്ടിക്കാട്ടി.
ജനകീയ പ്രശ്നങ്ങള് സര്ക്കാര് ഏറ്റെടുക്കുന്നില്ല. ശബരിമല മുന്നൊരുക്കത്തില് കാലതാമസം വന്നിരിക്കുകയാണ്. ഭക്തര് ദര്ശനം നടത്താതെ തിരിച്ചു പോകുന്ന അവസ്ഥ കഴിഞ്ഞ കാലങ്ങളിലൊന്നും ഉണ്ടായിട്ടില്ല. നേരത്തെയെല്ലാം ജൂണ് മാസം മുതല് ഒരുക്കം നടത്തിയിരുന്നതാണ്. എന്നാല് ഇത്തവണ ഇന്നാണ് ആദ്യമായി യോഗം വിളിക്കാന് പോലും സര്ക്കാര് തയാറായത്. ഇക്കാര്യത്തില് ദേവസ്വം മന്ത്രിയും പ്രസിഡന്റും രണ്ട് തട്ടില് ആകാന് പാടില്ല . മന്ത്രി ആണ് കാര്യങ്ങള്ക്ക് മുന്കൈ എടുക്കേണ്ടതെന്നും വി എൻ വാസവന് പ്രതികരിച്ചു.
Content Highlights: V N Vasavan criticises the Kerala government’s move to rein in KIIFB, alleging attempts to weaken the institution and delays in Sabarimala preparations