വഖഫ് ബോർഡ് പുനഃസംഘടനയിൽ സ്റ്റേ ഇല്ല; കെ എസ് ഹംസയുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന് വിട്ടു

പുനഃസംഘടന നിയമപരമല്ലെന്നായിരുന്നു കെ എസ് ഹംസയുടെ വാദം

വഖഫ് ബോർഡ് പുനഃസംഘടനയിൽ സ്റ്റേ ഇല്ല; കെ എസ് ഹംസയുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന് വിട്ടു
dot image

കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടനയിൽ സ്റ്റേ ഇല്ല. വഖഫ് ബോർഡ് മുന്‍ ചെയർമാന്‍ കെ എസ് ഹംസ നൽകിയ ഹർജി പ്രത്യേക സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിട്ടു. പൊതുതാൽപര്യ ഹർജികൾ ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സിംഗിൾ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.

പുനഃസംഘടന നിയമപരമല്ലെന്നായിരുന്നു കെ എസ് ഹംസയുടെ വാദം. വഖഫ് നിയമത്തിലെ 14-ആം വകുപ്പ് പാലിച്ചല്ല പുനഃസംഘടനയെന്നും ഹൈക്കോടതി നിർദേശം ഒഴിവുകൾ നികത്താനാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പുനഃസംഘടിപ്പിച്ചുവെന്നും ഹർജിയിൽ വാദിച്ചിരുന്നു.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ ആണ് ഹൈക്കോടതി രണ്ടാഴ്ച സാവകാശം നൽകിയത് എന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരിൻ്റെ വാദം. വഖഫ് ബോർഡിൽ അംഗങ്ങളെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ട്. ബോർഡ് പുനഃസംഘടിപ്പിക്കും എന്ന് അഡ്വക്കറ്റ് ജനറൽ ഡിവിഷൻ ബെഞ്ചിൻ്റെ അറിയിച്ചിരുന്നുവെന്നും സർക്കാർ ​ഹൈക്കോടതി അറിയിച്ചു. ഷിയ, ബോറ വിഭാഗങ്ങളെ ഉൾപ്പെടുത്താതെ ആണ് കഴിഞ്ഞ സർക്കാരിൻ്റെ ബോർഡ് രൂപീകരണം. ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിൻറെ വഖഫ് ബോർഡ് രൂപീകരണം തെറ്റെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.

Also Read:

ഇന്നായിരുന്നു വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എം സി മായിന്‍ ഹാജി ചെയര്‍മാനായ കമ്മിറ്റിയില്‍ എം ബി മുസ്തഫല്‍ ഫൈസി, ഷിറാസ് ബി കപ്പാസി, കുറുക്കോളി മൊയ്തീന്‍, അബ്ദുള്‍ മജീദ് സലാഹി തുടങ്ങിയവരവുമുണ്ട്. സര്‍ക്കാര്‍ അമുസ്‌ലീങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല. നിലവിലെ ബോര്‍ഡ് പിരിച്ചുവിട്ടുകൊണ്ട് സമ്പൂര്‍ണ പുനഃസംഘടനയാണ് സര്‍ക്കാര്‍ നടത്തിയത്. സമസ്തയുടെ അംഗമായി എം ബി മുസ്തഫല്‍ ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് നേരത്തെ സമസ്ത പുറത്താക്കിയിട്ടുള്ള മുശാവറ അംഗമാണ് മുസ്തഫല്‍ ഫൈസി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇരു സമസ്തകള്‍ക്കും പ്രാധിനിത്യം ഇല്ലാത്ത സര്‍ക്കാര്‍ തീരുമാനം അനീതിയും അന്യായവും ആണെന്നായിരുന്നു എപി വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം പ്രതികരിച്ചത്.

സമസ്തയുമായി തനിക്ക് അകല്‍ച്ച ഇല്ലെന്നായിരുന്നു ചുമതല ഏറ്റെടുത്ത ശേഷം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം സി മായിന്‍ ഹാജി പ്രതികരിച്ചത്. അകല്‍ച്ച ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സമസ്ത തനിക്കെതിരെ പരാതി പറയില്ല. വഴിയേ പോയവര്‍ക്കെല്ലാം സമസ്തയുടെ പരാതി പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം ഇതര അംഗങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ അറിയിക്കും എന്നായിരുന്നു മായിന്‍ ഹാജിയുടെ നിലപാട്.

അതേസമയം, വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ എതിര്‍പ്പുമായി കാന്തപുരം വിഭാഗം രംഗത്തെത്തി. വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് എന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. പുന:സംഘടനയില്‍ പ്രതിഷേധം ഉണ്ടെന്നും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും കേരള മുസ്‌ലിം ജമാഅത്ത് വ്യക്തമാക്കി. ഈ മാസം 22-ാം തീയതി രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.

Content Highlights:The court has not granted a stay on the reorganisation of the Kerala State Waqf Board

dot image
To advertise here,contact us
dot image