'ഇടതുപക്ഷ ഐഡികളിൽ നിന്നും അദ്ദേഹത്തിന്‌റെ ജീവനുനേരെ ഭീഷണി'; മാത്യു കുഴൽനാടന് സംരക്ഷണമാവശ്യപ്പെട്ട് പരാതി

മാത്യു കുഴല്‍നാടന് നേരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വധഭീഷണി ഉണ്ടെന്നാണ് ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്

'ഇടതുപക്ഷ ഐഡികളിൽ നിന്നും അദ്ദേഹത്തിന്‌റെ ജീവനുനേരെ ഭീഷണി'; മാത്യു കുഴൽനാടന് സംരക്ഷണമാവശ്യപ്പെട്ട് പരാതി
dot image

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് നേരെ വധഭീഷണി എന്ന് പരാതി. സംരക്ഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോണ്‍ പൊലീസിന് പരാതി നല്‍കി. മാത്യു കുഴല്‍നാടന് നേരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വധഭീഷണി ഉണ്ടെന്നാണ് ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് കുഴല്‍നാടന് നേരെ സാമൂഹികമാധ്യമങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നും ഇടതുപക്ഷ ആഭിമുഖ്യമുള്ള ഐഡികളില്‍ നിന്നും വ്യാജ അക്കൗണ്ടുകളില്‍നിന്നുമാണ് ഭീഷണികളെത്തുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ഇത്തരം ഭീഷണികള്‍ക്ക് ഒരുകാരണവശാലും വഴങ്ങില്ലെന്നാണ് മാത്യു കുഴല്‍നാടന്‌റെ നിരന്തരമായ നിലപാട്. ഒരു നിയമസഭാ സാമാജികന്‌റെ ജീവന് മേല്‍ ഭീഷണി ഉയരുന്നത് മൂവാറ്റുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും പരാതി പരിഗണിച്ച് വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സാബു ജോണ്‍ ആവശ്യപ്പെടുന്നു.

അതേസമയം, സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാവുകയാണ്. എതിര്‍ത്തും പിന്തുണച്ചും നേതാക്കള്‍ രംഗത്ത് വന്നു. പിണറായി വിജയന് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി ഭരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് നീതി ലഭിച്ചില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ വിലക്കുണ്ടെന്നും വി ആര്‍ അനൂപ് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു തെറ്റുമില്ലെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്. ഇഡിയെ വിശ്വാസമില്ലെന്ന പ്രഖ്യാപിത നിലപാടാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും സര്‍ക്കാര്‍ പിണറായി വിജയനെ സഹായിച്ചോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും കെ പി നൗഷാദ് അലി എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പിണറായി വിജയനെതിരെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും.

Content Highlights: A complaint has been filed alleging that Congress MLA Mathew Kuzhalnadan received threats to his life

dot image
To advertise here,contact us
dot image