ബിഹാറിലെ ബോട്ട് അപകടം: മരണസംഖ്യ 14 ആയി, മരിച്ചവരില്‍ ഏറെയും കുട്ടികള്‍

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

ബിഹാറിലെ ബോട്ട് അപകടം: മരണസംഖ്യ 14 ആയി, മരിച്ചവരില്‍ ഏറെയും കുട്ടികള്‍
dot image

പട്‌ന: ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയില്‍ അപകടമുണ്ടായത്. പത്തോളം പേരെ രക്ഷപ്പെടുത്തായിട്ടുണ്ട്. ഇതില്‍ ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം നല്‍കും.

ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയുമെന്നാണ് റിപ്പോര്‍ട്ട്. സമീപത്തെ ഗ്രാമത്തിലുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘവും തിരച്ചിലിനെത്തുകയായിരുന്നു.

Content Highlights: The death toll in the boat accident in Bihar has risen to 14. Most of those who died in the tragic incident were children.

dot image
To advertise here,contact us
dot image