

ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീമില്‍ ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസണ്‍, രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്ട് എന്നിവരെ ഉള്‍പ്പെടുത്തി. മിച്ചല്‍ സാന്റ്‌നറാണ് ടീമിനെ നയിക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്ക് ശേഷം, നവംബര്‍ 4-ന് ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.
ഫിന്‍ അലനും ലോക്കി ഫെര്‍ഗൂസണും 2023-ലാണ് അവസാനമായി ഒരു ഏകദിന മത്സരത്തില്‍ കളിച്ചത്. മുംബൈയില്‍ ഇന്ത്യയ്ക്കെതിരെ നടന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പ് സെമിഫൈനലിലായിരുന്നു ഫെര്‍ഗൂസന്റെ അവസാന മത്സരം. ടിം സീഫെര്‍ട്ട് ഏകദേശം 18 മാസങ്ങള്‍ക്ക് മുമ്പ് പാകിസ്താനെതിരായ ഹോം പരമ്പരയിലാണ് അവസാനമായി ഏകദിനം കളിച്ചത്. തോളിലെ പരിക്കിനെ തുടര്‍ന്ന് ട്വന്റി20 ടീമില്‍ നിന്ന് പുറത്തായ രചിന്‍ രവീന്ദ്ര ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ചില കളിക്കാര്‍ മാറും. മൂന്നാം മത്സരത്തിന് ശേഷം ചില പ്രമുഖ താരങ്ങള്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി വെല്ലിംഗ്ടണിലേക്ക് തിരിക്കുന്നതിനാല്‍ നാല്, അഞ്ച് ഏകദിനങ്ങള്‍ക്കായി ഏഴ് അധിക കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ ന്യൂസിലന്‍ഡ് ടീമിനെ നവംബര്‍ ആദ്യം പ്രഖ്യാപിക്കും.
ആദ്യ 3 ഏകദിനങ്ങള്‍ക്കുള്ള ന്യൂസീലന്‍ഡ് ടീം
മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, നഥാന്‍ സ്മിത്ത്, വില്‍ യംഗ്, ബ്ലെയര്‍ ടിക്‌നര്‍.
4, 5 ഏകദിനങ്ങള്‍ക്കുള്ള ടീം
മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷര്‍, ലോക്കി ഫെര്‍ഗൂസണ്‍, മിച്ച് ഹേ (വിക്കറ്റ് കീപ്പര്‍), നിക്ക് കെല്ലി, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബ്ലെയര്‍ ടിക്‌നര്‍, വില്‍ യംഗ്.
content highlights: New Zealand Ready for ODI Series Test as They Arrive in India