SFI ജില്ലാ സെക്രട്ടറിയെ എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവം; റിപ്പോർട്ട് സമർപ്പിച്ച് സ്പെഷ്യൽ ബ്രാഞ്ച് എസിപി

എസ്ഐ ഗോകുൽ ഗോപനെതിരെ നടപടിക്ക് സാധ്യതയുണ്ട്

SFI ജില്ലാ സെക്രട്ടറിയെ എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവം; റിപ്പോർട്ട് സമർപ്പിച്ച് സ്പെഷ്യൽ ബ്രാഞ്ച് എസിപി
dot image

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെ കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എസിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് റിപ്പോർട്ട് നൽകിയത്. എസ്ഐക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെ കൻ്റോൺമെൻ്റ് എസ്ഐ ഗോകുൽ ഗോപൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിരുന്നു.

വീട്ടിലേയ്ക്ക് സമരം വന്നാൽ നിന്നെ എടുക്കുമെന്നായിരുന്നു ഗോകുൽ ഗോപൻ്റെ ഭീഷണി. ഒരു പേടിയുമില്ലെന്നും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യു എന്നും എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ആ സമയം തന്നെ നന്ദൻ പ്രതികരിച്ചിരുന്നു.

ഭീഷണി സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എസ്ഐ ഗോകുൽ ഗോപനെ വിളിച്ചുവരുത്തി കമ്മീഷണർ വിശദീകരണം തേടിയിരുന്നു. എഡിജിപി സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഗോകുലിനെതിരെ നന്ദൻ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Content Highlights: The Special Branch SP has submitted a report on the incident involving an allegation that the Cantonment SI threatened the SFI district secretary.

dot image
To advertise here,contact us
dot image