

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് മൂന്നാം സീസണിൽ നിന്ന് പിന്മാറി പാകിസ്താൻ ചാമ്പ്യൻസ്. ടൂർണമെന്‍റിൽ കളിക്കാൻ അനുമതി നൽകുന്നതിനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ച കർശന നിബന്ധനകൾ സംഘാടകർ തള്ളിയതിനെ തുടർന്നാണ് പിന്മാറ്റം.
കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരവും പിന്നീട് സെമി ഫൈനൽ മത്സരവും ഇന്ത്യ ബഹിഷ്കരിച്ചതോടെ വാക്കോവറിലൂടെ പാകിസ്താൻ ഫൈനലിൽ എത്തുകയായിരുന്നു.
ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന പിസിബിയുടെ ആവശ്യം തള്ളിയതോടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എന്‍ ഒ സി വിസമ്മതിച്ചതും തുടർന്ന് പാകിസ്ഥാൻ ടൂർണമെന്‍റിൽ നിന്ന് പിന്‍മാറിയതും. ഒക്ടോബർ 10-നായിരുന്നു ആരാധകർ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ചിരുന്നത്.
content highlights: pakistan champions withdraw from wcl season 3 apology demand rejected