'ശ്രീലേഖക്ക് ആരോഗ്യ പ്രശ്‌നങ്ങൾ, ജനപ്രതിനിധിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന ഉത്കണ്ഠ അവർക്കുണ്ട്: എസ് സുരേഷ്

'സ്വന്തം പെന്‍ഷന്‍ പണമെടുത്താണ് അവര്‍ വാര്‍ഡിലെ ജനങ്ങളെ സേവിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല ശ്രീലേഖ'

'ശ്രീലേഖക്ക് ആരോഗ്യ പ്രശ്‌നങ്ങൾ, ജനപ്രതിനിധിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന ഉത്കണ്ഠ അവർക്കുണ്ട്: എസ് സുരേഷ്
dot image

തിരുവനന്തപുരം: ആര്‍ ശ്രീലേഖലയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവിധത്തില്‍ നിര്‍വഹിക്കാന്‍ കഴിയില്ല എന്ന ചിന്തയും ഉത്കണ്ഠയും ശ്രീലേഖയ്ക്കുണ്ടെന്ന് എസ് സുരേഷ് പറഞ്ഞു. അക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ശ്രീലേഖ രാജിവെച്ചു എന്ന വാര്‍ത്ത ശരിയല്ലെന്നും സുരേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷിന്റെ പ്രതികരണം. ശ്രീലേഖയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ചിത്രങ്ങളും സുരേഷ് പങ്കുവെച്ചു.

ശ്രീലേഖ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നേക്കുമെന്നും പാര്‍ട്ടിയുമായി വിലപേശുന്നു എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ശരിയല്ല. ചിലര്‍ കോര്‍പ്പറേഷന്‍ ഭരണം ഇപ്പോള്‍ നഷ്ടപ്പെടും എന്ന് പറഞ്ഞു. തുടര്‍ന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുമെന്നും സുരേഷ് പറഞ്ഞു.

കേരളത്തിലെ ആദ്യവനിത ഐപിഎസുകാരിയും ഡിജിപിയുമെന്ന നിലക്ക് ശ്രീലേഖയെ കെ സുരേന്ദ്രനാണ് ബിജെപിയില്‍ ചേര്‍ത്തത്. തുടര്‍ന്ന് പാര്‍ട്ടിയോടുള്ള പ്രതിബദ്ധത അവര്‍ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറായതും അവര്‍ക്ക് പാര്‍ട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നുവെന്നും സുരേഷ് ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ മൂന്ന് ദിവസം നീണ്ടുനിന്ന ജില്ലാതല പഠനശിബിരത്തില്‍ ഒരു സാധാരണ പ്രവര്‍ത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു. അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല. സ്വന്തം പെന്‍ഷന്‍ പണമെടുത്താണ് അവര്‍ വാര്‍ഡിലെ ജനങ്ങളെ സേവിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല ശ്രീലേഖ, അവര്‍ ഒരു സ്ത്രീയും അമ്മയുമാണ്. അവര്‍ എന്നും ജനങ്ങള്‍ക്കൊപ്പം സേവനനിരതയായി നിലകൊള്ളുമെന്നും സുരേഷ് വ്യക്തമാക്കി.

Content highlights- S Suresh said Sreelekha is facing health issues and clarified that reports claiming she has resigned are not true.

dot image
To advertise here,contact us
dot image