

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു ഇവര്‍. പാലാരിവട്ടത്തെ രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്.
അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു. കോട്ടയത്ത് രജിസ്റ്റേര്‍ഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഒമാന്‍, ദുബായ്, അബുദബി, ബഹ്‌റൈന്‍, നേപ്പാള്‍ എന്നിവിടങ്ങളിൽ ശാഖകളുമുള്ള ഏജന്‍സിയാണ് ആംസ്റ്റര്‍. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകളടക്കം സേവനങ്ങളാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്.
Content Highlights: Amster Overseas CEO Parvathy Maya Taken Into Custody