

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരന്തം ഒഴിയുന്നില്ല. ചികിത്സക്ക് പോലും പണമില്ലാതെ വലയുന്നവരുടെദുരിതം സര്‍ക്കാര്‍ ഇനിയും മനസിലാക്കുന്നില്ല. ദുരിതാശ്വാസ സഹായ വിതരണത്തില്‍ അര്‍ഹരുടെ പട്ടിക പോലും റവന്യൂ വകുപ്പ് പുറത്തുവിട്ടിട്ടില്ല. 41,738 പേര്‍ സഹായത്തിന് അപേക്ഷ നല്‍കിയെങ്കിലും 110 പേര്‍ക്ക് മാത്രമാണ് 5,000 രൂപ വീതം ലഭിച്ചത്.
ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായ ചെങ്ങന്നൂരില്‍ ഒരാള്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. അമ്പലപ്പുഴയില്‍ രണ്ട് പേര്‍ക്കും കാര്‍ത്തികപ്പള്ളിയില്‍ 23 പേര്‍ക്കും കുട്ടനാട്ടില്‍ 83 പേര്‍ക്കും മാത്രമാണ് സഹായം ലഭിച്ചതെന്നാണ് ഒരാഴ്ച മുമ്പ് എംഎല്‍എയുടെ ഓഫീസില്‍ നിന്നും ലഭിച്ച കണക്കുകള്‍.
കുട്ടനാട്ടുകാരുടെ ദുരിതം തുടരുമ്പോള്‍ എംഎല്‍എ എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്. എംഎല്‍എ റെജി ചെറിയാന്‍ ഒരാഴ്ചയിലേറെയായി ബിസിനസ് ആവശ്യങ്ങള്‍ക്കായി അമേരിക്കയിലാണ്. ഒരാഴ്ച കൊണ്ട് മുഴുവന്‍ പേരിലേക്കും പണം എത്തുമെന്നായിരുന്നു എംഎല്‍എയുടെ വാഗ്ദാനം. ഇക്കഴിഞ്ഞ 15ാം തീയതിയാണ് റെജി ചെറിയാന്‍ അമേരിക്കയിലേക്ക് പോയത്.
വെള്ളപൊക്ക ദുരിതമുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്നും സഹായം സംബന്ധിച്ച് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കുട്ടനാട്ടിലെ ചമ്പക്കുളം പ്രദേശത്ത് സ്ഥല പരിശോധന പോലും നടന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആരൊക്കെയാണ് ധനസഹായത്തിനും മറ്റുമുള്ള ഗുണഭോക്തൃ പട്ടികയില്‍ ഉള്ളതെന്നു പോലും വ്യക്തത ഇല്ലാത്ത നിലയിലാണ്.
Content Highlights: Revenue Department has not yet released the list of eligible beneficiaries for relief assistance distribution in Kuttanad