

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരെന്നതിൽ വിവാദം കനക്കുന്നു. യൂറോപ്പിലെ ബള്‍ഗേറിയയിലുള്ള തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത് തട്ടിപ്പുകാരനായ ജോണ്‍ സേവ്യര്‍ ഉൾപ്പടെ എത്തിയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ എംബിഎ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളാണ് ജോണ്‍ സേവ്യര്‍. ലക്ഷങ്ങളാണ് ഇയാള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തത്. നിരവധി വിദ്യാര്‍ത്ഥികളെ വിസ വാഗ്ദാനം ചെയ്ത് പറ്റിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
കെ എം ഷാജിയുടെ യാത്രക്കൊപ്പം ഇയാള്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ മന്ത്രി ബള്‍ഗേറിയയില്‍ തുടരുകയാണ്. മന്ത്രിയുടേത് സ്വകാര്യ സന്ദർശനമാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ അടക്കം നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയ ജോണ്‍ സേവ്യര്‍. 2016ല്‍ ഇയാള്‍ക്കെതിരെ കേട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ല്‍ വിദ്യാര്‍ത്ഥിക്ക് പണം തിരികെ നല്‍കി എന്നാണ് വിവരം. ചെക്ക് റിപ്പബ്ലിക്കില്‍ ചെക്ക് കോളേജില്‍ എംബിഎ പഠനം വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മൂന്ന് മുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റാണ് ചെക്ക് കോളേജായി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടേക്ക് ഇന്ത്യയില്‍ നിന്ന് വ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരകള്‍ ഉള്‍പ്പെടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ജോണ്‍ സേവ്യറിനെതിരെ പരാതി നല്‍കിയിരുന്നു. എറണാകുളം കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യറാണോ കെ എം ഷാജിയുടെ ബള്‍ഗേറിയ സന്ദര്‍ശനത്തിന്റെ സ്‌പോണ്‍സര്‍ എന്നതാണ് ഉയരുന്ന ചോദ്യം. ഇയാള്‍ മന്ത്രിയെ ഏയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കുന്നതോടൊപ്പം മന്ത്രിക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Content Highlights: Questions have been raised over the alleged sponsorship of Kerala Minister KM Shaji’s foreign trip after John Xavier reportedly received him at an airport in Bulgaria. Xavier has been accused of collecting money from students by promising visas for MBA studies in the Czech Republic. The allegations involve several students who reportedly paid large sums in connection with the promised visas.