'ക്ലീൻ ചിറ്റ് നൽകിയെങ്കിൽ എന്തുകൊണ്ട് രേഖകൾ നൽകുന്നില്ല, പുനർജനി കേസിലെ വിജിലൻസ് നടപടി ദുരൂഹം', എസ് സതീഷ്

സംഭവത്തില്‍ വിജിലന്‍സ് രേഖകള്‍ പുറത്തുവിടാത്തത് ദുരൂഹമാണെന്നും രേഖകള്‍ പുറത്തുവിടാന്‍ ആഭ്യന്തരമന്ത്രിയും വിഡി സതീശനും തയ്യാറാകണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു

'ക്ലീൻ ചിറ്റ് നൽകിയെങ്കിൽ എന്തുകൊണ്ട് രേഖകൾ നൽകുന്നില്ല, പുനർജനി കേസിലെ വിജിലൻസ് നടപടി ദുരൂഹം', എസ് സതീഷ്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരെയുള്ള പുനര്‍ജനി കേസില്‍ വിവരാവകാശ രേഖകള്‍ നല്‍കാത്ത വിജിലന്‍സ് നടപടി ദുരൂഹമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. കേസില്‍ വി ഡി സതീശന് എതിരെയുള്ള കേസ് അവസാനിപ്പിക്കുകയും ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ വിവരാശ രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കവെയാണ് വിജിലന്‍സിന്റെ ഉരുണ്ടുകളി. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും നടപടി പൂര്‍ത്തിയായിട്ടില്ലെന്നുമായിരുന്നു മറുപടി. ക്ലീന്‍ ചിറ്റ് നല്‍കിയെങ്കില്‍ എന്തുകൊണ്ട് രേഖകള്‍ നല്‍കുന്നില്ലെന്നും നടപടി പൂര്‍ത്തിയാകാതെ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ വിജിലന്‍സ് രേഖകള്‍ പുറത്തുവിടാത്തത് ദുരൂഹമാണെന്നും രേഖകള്‍ പുറത്തുവിടാന്‍ ആഭ്യന്തരമന്ത്രിയും വിഡി സതീശനും തയ്യാറാകണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.

പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന് എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതായും ക്ലീന്‍ ചിറ്റ് നല്‍കുന്നതായും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. വി ഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ചെന്നിത്തല പറഞ്ഞിരുന്നത്. വിജിലന്‍സ് പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കേസില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുകൊണ്ടല്ല വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്നും മറിച്ച് കേസില്‍ വി ഡി സതീശന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍. പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്‌സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശന്‍ പണം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്‌സണ്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശന്‍ പണം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്സണ്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്തുനിന്ന് (പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്) പണം പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംഎല്‍എ എന്ന നിലയിലുള്ള ഔദ്യോഗിക പദവി സതീശന്‍ ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2023ലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

Content Highlights: CPIM Ernakulam district secretary S Satheesh questions the Vigilance action over non disclosure of RTI documents in the Punarjani case against V D Satheesan

dot image
To advertise here,contact us
dot image