

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര സര്‍ക്കാര്‍ അനുമതിയില്ലാതെ. സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ല. അനുമതി നല്‍കിയത് ഒരു ദിവസം കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്ക് പോകാന്‍ മാത്രമാണ്. ഇതോടെ സര്‍ക്കാര്‍ അനുമതി ലഭിച്ചെന്ന വാദം തെറ്റെന്നാണ് വ്യക്തമാകുന്നത്.
റേഞ്ച് റോവര്‍ യാത്ര വിവാദമായതോടെ കെഎം ഷാജി സമൂഹമാധ്യമത്തില്‍ വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. തനിക്കൊരുപാട് നല്ല സൗഹൃദങ്ങളുണ്ടെന്നും ഇവരില്‍ പലര്‍ക്കും മുന്തിയ വാഹനങ്ങളുണ്ടെന്നും ഇതില്‍ ഏത് വണ്ടിയും നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സാധാരണയായി ആഡംബര വാഹനം പൊതുവാഹനമായി ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. പക്ഷേ അത്തരത്തിലൊരു അനുമതി ലഭിച്ചിട്ടില്ല. ഔദ്യോഗിക വാഹനത്തിലല്ലാതെ മറ്റൊരു വാഹനത്തില്‍ ദേശീയ പതാകയും മന്ത്രിയുടെ വാഹന നമ്പറും വയ്ക്കുന്നതിന് അനുമതിയില്ല. ഇതിനെല്ലാം പൊതുഭരണവകുപ്പിന്റെ കൃത്യമായ അനുമതി വേണം. എന്നാല്‍ ഒരു ദിവസത്തേക്ക് അല്ലാതെ ഈ അനുമതി നല്‍കിയിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Content Highlights: A controversy has emerged over Kerala minister KM Shaji’s Range Rover travel. Reports state that permission for using a private vehicle was granted only for a one-day journey, while wider approval for such use was not provided