

തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ. മഞ്ജു വാര്യര്‍ക്കെതിരെ സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത് ഹീനമായ അതിക്രമമാണെന്നും മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങള്ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതമെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രാഖ്യാപിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്
മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേര്‍ക്ക് പ്രചോദനമാണ്. മഞ്ജുവിനെതിരെ സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങള്ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രാഖ്യാപിക്കുന്നു.
സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തെ അപലപിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. നടി മഞ്ജു വാര്യര്‍ സ്വന്തം പ്രതിഭ കൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയര്‍ന്നുവന്ന നടിയാണെന്നും അവര്‍ക്കെതിരെ ഭരണസിരാ കേന്ദ്രത്തിന് മുന്നില്‍ അരങ്ങേറുന്ന തരംതാണ കോപ്രായങ്ങള്‍ അപലപനീയമാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
മഞ്ജു വാര്യര്‍ ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. തുടര്‍ന്ന് മഞ്ജു വാര്യര്‍ സനല്‍കുമാര്‍ ശശിധരനെതിരെ എറണാകുളം മുനിസിഫ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്.
Content Highlights: KK Shailaja Criticises Sanal Kumar Sasidharan’s Secretariat Satyagraha