

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' റിലീസ് പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ 25 കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബര്‍ 25നാണ് തമിഴ് റിലീസ്. കേരളത്തില്‍ ചിത്രം നേടിയ വിജയമാണ് തമിഴില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രം നിര്‍മ്മിച്ചത്. പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തി ഷഹദ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. സംവിധാനവും തിരക്കഥയും സംഗീതവും എഡിറ്റിംഗും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒത്തുചേര്‍ന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം അതായിരുന്നു പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.

ചിത്രത്തിനു വേണ്ടി വേടന്‍ പാടിയ തീം സോങ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു. മ്യൂസിക് റൈറ്റ്‌സ് ഭാവന സ്റ്റുഡിയോസ്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ഉള്ളൊഴുക്ക് എന്നസിനിമക്ക് ശേഷം പാര്‍വതി തിരുവോത്തും കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്ത താരങ്ങളായ പാര്‍ത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്,r ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിലേത്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലുള്ള ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിച്ചത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും ചെയ്ത ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - മനോജ് കുമാര്‍ പി. ലൈന്‍ പ്രൊഡ്യൂസര്‍ - ദീപക് രാജ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സനൂപ് ചങ്ങനാശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കടത്ത്. കലാസംവിധാനം മഹേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബേബി പണിക്കര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. ആക്ഷന്‍ - കലൈ കിംഗ്സണ്‍. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി ആര്‍ - ടാഗ് 360 ഡിഗ്രി. സ്റ്റില്‍സ് റിഷാജ് മുഹമ്മദ്. പബ്ലിസിറ്റി ഡിസൈന്‍ റോസ്റ്റഡ് പേപ്പര്‍.
Content Highlights: 'Prathama Drushtya Kuttakkar' enters the ₹25 crore club; the film's Tamil teaser has also been released.