'എല്ലാം അന്വേഷണത്തിന്റെ ഭാഗം,സംപ്രേഷണം തടസപ്പെട്ടതായി അറിയില്ല'; പൊലീസ് ഗുണ്ടായിസത്തിൽ മുഖ്യമന്ത്രി

മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത് അടക്കം അന്വേഷണത്തിന്റെ ഭാഗമാണ് എന്നും മുഖ്യമന്ത്രി

'എല്ലാം അന്വേഷണത്തിന്റെ ഭാഗം,സംപ്രേഷണം തടസപ്പെട്ടതായി അറിയില്ല'; പൊലീസ് ഗുണ്ടായിസത്തിൽ മുഖ്യമന്ത്രി
dot image

കൊച്ചി: റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസ് ഗുണ്ടായിസത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സംപ്രേഷണം തടസപ്പെട്ടതായി അറിയില്ല എന്നും പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പറഞ്ഞു. താൻ സംഭവം അറിഞ്ഞത് റിപ്പോർട്ടർ ടിവിയിലൂടെയാണ്. ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത് അടക്കം അന്വേഷണത്തിന്റെ ഭാഗമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടിയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഈ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു റെയ്ഡ് എന്ന് അറിയില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്നുകൊണ്ട് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണെന്നുമാണ് എം വി ഗോവിന്ദന്‍ ശക്തമായ പ്രതികരിച്ചത്.

ഇന്ന് കാലത്താണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധനയെന്ന പേരില്‍ പൊലീസ് ഗുണ്ടായിസം അരങ്ങേറിയത്. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. ഈ പരിശോധന ഡിജിപി അറിഞ്ഞിട്ടുമില്ല. മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കാതെയും ജീവനക്കാരെ തടഞ്ഞുവെച്ചുമാണ് പൊലീസ് പരിശോധന.

Content Highlights: Kerala Chief Minister V D Satheesan said he was unaware of any disruption to Reporter TV’s broadcast and described the police action as part of an investigation. He said he learned about the incident through Reporter TV and stated that a special investigation team has been constituted. Satheesan also said the seizure of journalists’ phones was part of the investigation.

dot image
To advertise here,contact us
dot image