വൈദ്യുതി പ്രതിസന്ധി; ഓഫീസുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം: ജീവനക്കാർ മാതൃകയാകണമെന്ന് KSEB എം ഡി

കെഎസ്ഇബി ഓഫീസുകളിൽ മാറ്റം കൊണ്ടുവരണമെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നുമാണ് രാജമാണിക്യം കെഎസ്ഇബി ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്

വൈദ്യുതി പ്രതിസന്ധി; ഓഫീസുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം: ജീവനക്കാർ മാതൃകയാകണമെന്ന് KSEB എം ഡി
dot image

തിരുവനന്തപുരം: വൈദ്യുതി ഉപയോഗ നിയന്ത്രണത്തിൻ്റെ മാതൃക കെഎസ്ഇബിയിൽ നിന്ന് തന്നെ തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കെഎസ്ഇബി എം ഡി രാജമാണിക്യം. കെഎസ്ഇബി ഓഫീസുകളിൽ മാറ്റം കൊണ്ടുവരണമെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നുമാണ് രാജമാണിക്യം കെഎസ്ഇബി ജീവനക്കാരോട് നിർദ രിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് ശേഷം ഔദ്യോഗിക പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുത ഉപകരണങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യണമെന്നുമാണ് നിർദ്ദേശം. എ സി ഒഴിവാക്കാണമെന്നും നിർദ്ദേശമുണ്ട്.

സ്വയം നിയന്ത്രണത്തിന്റെ സംസ്കാരം കെഎസ്ഇബിയിൽ നിന്ന് തന്നെ തുടങ്ങണമെന്ന സന്ദേശമാണ് രാജമാണിക്യം ഉദ്യോ​ഗസ്ഥ‍ർക്ക് നൽകിയിരിക്കുന്നത്. ആയിരക്കണക്കിന് കെഎസ്ഇബി ജീവനക്കാർ ഇതിന്റെ ഭാഗമാകുമ്പോൾ ഇത് മാതൃകയാകുമെന്നും എംഡി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉത്തരവ് ആയി കാണരുതെന്നും ഉത്തരവാദിത്തമായി കാണമെന്നും രാജമാണിക്യം കൂട്ടിച്ചേർത്തു.

വീടുകളിലും എസി ഉപയോഗം കഴിയുന്നതും ഒഴിവാക്കണമെന്നും രാജമാണിക്യം അഭ്യ‍ർത്ഥിച്ചിട്ടുണ്ട്. പീക്ക് സമയത്ത് വൈദ്യുത വാഹനങ്ങളുടെ ചാർജിങ് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

Content Highlights: KSEB MD Rajamanikyam has urged employees to control electricity consumption in KSEB offices and set an example amid the ongoing power crisis.

dot image
To advertise here,contact us
dot image