ദുബായിൽ ഒന്നര വർഷം മാത്രം; ശമ്പളം ഒന്നര മുതൽ രണ്ടര ലക്ഷം വരെ; നുണയോ സത്യമോ എന്ന് ചർച്ച

വെറും 21-ാം വയസിലാണ് യുവതി ദുബായ്ക്ക് എത്തിയത്

ദുബായിൽ ഒന്നര വർഷം മാത്രം; ശമ്പളം ഒന്നര മുതൽ രണ്ടര ലക്ഷം വരെ; നുണയോ സത്യമോ എന്ന് ചർച്ച
dot image

ദുബായിൽ നല്ല ഒരു ജോലി കണ്ടെത്തുക എന്നുപറഞ്ഞാൽ ചെറിയ കാര്യമൊന്നുമല്ല. നേരത്തെ ലഭിച്ച നിയമനങ്ങൾക്ക് പുറമെ ഒരുപാട് അലഞ്ഞുതിരിഞ്ഞാണ് പലരും ദുബൈയിൽ ജോലി കണ്ടെത്തുക. കഠിനമായ അപരിശ്രമവും മനസ്സാന്നിധ്യവും വേണ്ട ഒരു സമയമാണത്. പലർക്കും വിചാരിച്ച ജോലി കിട്ടണമെന്നില്ല. ചിലരെയാകട്ടെ ഭാഗ്യം തുണയ്ക്കുകയും ചെയ്യും.

അങ്ങനെയൊരു അനുഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തുടക്കക്കാരിയായ ഒരു യുവതിക്ക് ലഭിക്കുന്ന ശമ്പളമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ഒരു വ്ലോഗറോടാണ് ദുബായിൽ ജോലി ചെയുന്ന യുവതി തന്റെ ശമ്പളവും മറ്റ് കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശിനിയാണ് യുവതി. ദുബായിൽ ഒന്നരവർഷമായി ടെക്ക് സപ്പോർട്ട് ആയി ജോലി ചെയ്യുകയാണ് അവർ. ഒരു മാസം അവർ സമ്പാദിക്കുന്നത് 6000 മുതൽ 10000 ദിർഹംസ് വരെയാണ് എന്നാണ് യുവതി പറയുന്നത്. അതായത് ഒന്നര മുതൽ രണ്ടര ലക്ഷം രൂപ വരെ.

വെറും 21-ാം വയസിലാണ് യുവതി ദുബായ്ക്ക് എത്തിയത്. നാല് മാസത്തോളം യുവതി തൊഴിൽ അന്വേഷിച്ച് നടന്നു. പിന്നീടാണ് ടെക്ക് സപ്പോർട്ട് ആയി ജോലി ലഭിച്ചത്. യുവതിക്ക് കമ്പനി തന്നെ വിസ, താമസം എന്നിവയെല്ലാം നൽകുന്നുണ്ട്. ബിഇ, ബിടെക്ക് യോഗ്യത ഉള്ളവർക്ക് ഈ ജോലി ലഭിക്കുമെന്നും യുവതി പറയുന്നു. ദുബായ് തന്നെ സംബന്ധിച്ച് നിരവധി അവസരങ്ങളാണ് തുറന്നുനൽകുന്നത് എന്നും നിരവധി രാജ്യങ്ങളിലെ പ്രൊഫഷനലുകളുമായി ഇടപഴകാൻ അവസരം ഉണ്ടെന്നും യുവതി പറയുന്നു.

നിരവധി പേരാണ് യുവതിയുടെ വീഡിയോ കണ്ട് കമന്റുകളുമായി രംഗത്തുവന്നത്. യുവതിയുടെ ഷംലാബലവും ചർച്ചാവിഷയമായത്. ടെക്ക് സപ്പോർട്ട് ആയി ജോലി ചെയ്‌താൽ ഇത്രയും പണം ലഭിക്കില്ലെന്നും അതിനും മുകളിലുള്ള പോസ്റ്റുകൾക്കാണ് ഈ ശമ്പളം എന്നുമാണ് ഒരു കമന്റ്. ഈ പണത്തിന് നാട്ടിൽ തന്നെ ജോലി നോക്കിയാൽ മതിയായിരുന്നുവല്ലോ എന്നും തുടക്കത്തിൽ നല്ല ശമ്പളമാണ് എന്നുമുളള കമന്റുകളും വരുന്നുണ്ട്.

Content Highlights: A Kanyakumari woman working in Dubai as a tech support professional has revealed that she earns AED 6,000 to AED 10,000 per month.

dot image
To advertise here,contact us
dot image