

തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് കെട്ടിടത്തിൽ നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. പഴയകെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലിയ കോണ്‍ക്രീറ്റ് തൂണ് നിലം പതിച്ചപ്പോള്‍ രണ്ട് തൊഴിലാളികള്‍ ഇതിനിടയില്‍ പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള സാന്‍ജോ ഭവന്‍ എന്ന കെട്ടിടത്തിൻ്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടം പഴകിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
Content Highlights: Two workers were killed and two others injured after a concrete slab collapsed during the demolition of an old building at Muthalakkodam in Thodupuzha