തൃശൂര്‍ ദേശീയപാതയിലെ ദുരന്തം: അപകടകാരണം അമിത വേഗതയും അനധികൃത പാര്‍ക്കിങും, പിഴവ് പറ്റിയിട്ടില്ലെന്ന് NHAI

അന്വേഷണത്തോട് സഹകരിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു

തൃശൂര്‍ ദേശീയപാതയിലെ ദുരന്തം: അപകടകാരണം അമിത വേഗതയും അനധികൃത പാര്‍ക്കിങും, പിഴവ് പറ്റിയിട്ടില്ലെന്ന് NHAI
dot image

തൃശൂര്‍: ഏഴ് വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് പിഴവില്ലെന്ന പ്രസ്താവനയുമായി എന്‍എച്ച്എഐ. അമിത വേഗതയും അനധികൃത പാര്‍ക്കിങുമാണ് അപകടത്തിന് കാരണമായത്. നിര്‍മ്മാണം നടക്കുന്നിടത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം അപകടത്തിന് റോഡിന്റെ ഡിസൈന്‍ ഉള്‍പ്പടെ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. മനുഷ്യജീവനാണ് വലുത്. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് വസ്തുനിഷ്ടമായ പരിഹാരം ഉണ്ടാകണമെന്നും അതിനായി ഇടപെടല്‍ നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച എട്ട് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ എട്ട് പേരും അപകട സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരിക്കാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തില്‍ എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

തൃശൂര്‍ കയ്പമംഗലത്ത് അര്‍ദ്ധരാത്രി 12 മണിയോടെയാണ് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. എല്ലാവരും പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.

Content Highlights: The NHAI has stated that there was no lapse on its part in the accident that claimed the lives of eight people, including seven students.

dot image
To advertise here,contact us
dot image