

ഉസ്‌ബെക്കിസ്ഥാന്റെ കമില്ല റഖിമോവയ്ക്കെതിരായ യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ട് മത്സരത്തിനിടെ, സ്റ്റേഡിയത്തിനുള്ളില്‍ കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരം ആര്യന സബലെങ്ക കളി നിര്‍ത്തി. ശേഷം മത്സരത്തിലെ അംപയറെ വിവരം അറിയിച്ചു. സ്റ്റേഡിയത്തിനുള്ളിലെ ശക്തമായ കഞ്ചാവിന്റെ ഗന്ധത്തെക്കുറിച്ചാണ് അംപയറോട് പരാതിപ്പെട്ടത്. ആദ്യ സെറ്റില്‍ മുന്നിട്ട ശേഷമാണ് സബലേങ്ക പരാതി പറഞ്ഞത്. 'ആരോ കഞ്ചാവ് വലിക്കുന്നുണ്ട്,' -ഒന്നാം സീഡ് താരമായ സബലെങ്ക അംപയര്‍ ഈവ ആസ്‌ഡെറാക്കി-മൂറിനോട് പറഞ്ഞു. 'നിങ്ങള്‍ക്ക് ഒന്ന് ഇടപെടാനാകുമോ, കാരണം ഗന്ധം വളരെ ശക്തമാണ്.' -സബലേങ്ക ആവശ്യപ്പെട്ടു.
സ്റ്റേഡിയത്തിന്റെ പരിസരത്ത് പുകവലി അനുവദനീയമല്ലെങ്കിലും, ന്യൂയോര്‍ക്കില്‍ 21 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് വിനോദ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്.
അതേസമയം, മത്സരത്തില്‍ കമില്ല റഖിമോവയെ പരാജയപ്പെടുത്തി സബലെങ്ക യുഎസ് ഓപ്പണിന്റെ പ്രീ-ക്വാര്‍ട്ടറില്‍ ഇടം നേടി. റഖിമോവയ്ക്കെതിരെ 6-3, 6-4 എന്ന സ്‌കോറിനായിരുന്നു സബലെങ്കയുടെ വിജയം. ഒന്നാം റാങ്കില്‍ തുടരണമെങ്കില്‍ യുഎസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തേണ്ടത് അനിവാര്യമായ സബലേങ്ക, അടുത്തതായി 96-ാം റാങ്കുകാരിയായ അമേരിക്കയുടെ ടെയ്ലര്‍ ടൗണ്‍സെന്റിനെയാണ് സബലേങ്ക നേരിടുക.
content highlights: "Smells Like Marijuana": Aryna Sabalenka Complains During US Open Match