സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മറ്റ് ജില്ലകളിലൊന്നും മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലൊന്നും മുന്നറിയിപ്പില്ല.

കേരളം - കര്‍ണാടകം - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (05/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

05/09/2026 & 09/06/2026: സോമാലിയ തീരം, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ & തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
06/09/2026 & 07/09/2026: ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

08/09/2026: സോമാലിയ തീരം, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, ഒമാന്‍ തീരം അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അതേസമയം, മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് കൂടിയിട്ടുണ്ട്. പല ജില്ലകളിലും താപനില 35-36°C വരെയാണ് താപനില. സാധാരണയെക്കാള്‍ 4.5°C വരെ കൂടുതലാണിത്. സംസ്ഥാനത്ത് യു വി ഇൻഡക്സും ഉയരുകയാണ്. ഇടുക്കി ജില്ലയിൽ യു വി ഇൻഡക്സ് 11 രേഖപ്പെടുത്തി. ജില്ലയിൽ റെഡ് അലേർട്ടിന് സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടിന് സമാന സാഹചര്യം തുടരുകയാണ്.

നേരിട്ട് വെയിലിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

Content Highlights:IMD Warns of Isolated Heavy Rainfall in Kerala

dot image
To advertise here,contact us
dot image