

കോമഡി ഫാമിലി എന്റര്‍ടെയ്നറുമായി 16 വര്‍ഷങ്ങള്‍ക്ക് ശേഷം എവര്‍ഗ്രീന്‍ ഗ്യാങ്ങുകളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'പാതിരാക്കുറുക്കന്‍' എന്ന ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായി ഈ നാലുപേരുടെയും പാട്ടും. ആദ്യമായി ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ഒരുമിച്ച് ഒരു ഗാനം സിനിമയില്‍ ആലപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന മറ്റൊരു പ്രത്യേകത.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന 'പാതിരാക്കുറുക്കന്‍' നവാഗതനായ ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്നു. തികച്ചും കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.
രചന: സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍. ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്. സംഗീതം: ഗോപി സുന്ദര്‍. എഡിറ്റര്‍: അതുല്‍ വിജയ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മന്‍സൂര്‍ വെട്ടത്തൂര്‍. പ്രോജക്റ്റ് ഡിസൈനര്‍: ഷിംന ബി. കലാസംവിധാനം: ത്യാഗു തവനൂര്‍. മേക്കപ്പ്: രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം: സുകേഷ് താനൂര്‍. പി.ആര്‍.ഒ: എ.എസ്. ദിനേശ്, മനു ശിവന്‍.
Content Highlights: The film's first-look poster, released via the social media pages of Mohanlal and Manju Warrier, has gone viral.