

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം. കോളേജിന് പുറത്ത് ചുവരെഴുത്ത് നടക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തിന് പിന്നാലെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എംസി, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ആകാശ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ - സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെഎസ്‌യു ആരോപിച്ചു.
Content Highlights: A clash occurred between SFI and KSU groups at Nirmalagiri College in Kannur