'10 ദിവസം കഴിഞ്ഞപ്പോൾ പനി ആണെന്ന് പറഞ്ഞ് തേച്ചു'; രസകരമായ പ്രണയ ഓർമ്മ പങ്കുവച്ച് പാർവതി അയ്യപ്പദാസ്

'പണ്ട് ഞാൻ ടിക് ടോക്ക് ചെയ്യുന്ന സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു, പനിയാണെന്ന് പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തു'

'10 ദിവസം കഴിഞ്ഞപ്പോൾ പനി ആണെന്ന് പറഞ്ഞ് തേച്ചു'; രസകരമായ പ്രണയ ഓർമ്മ പങ്കുവച്ച് പാർവതി അയ്യപ്പദാസ്
dot image

നിവിൻ പോളി നായകനായ 'ബേത്ലഹേം കുടുംബ യൂണിറ്റ്' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ വലിയ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ പാർവതി അയ്യപ്പദാസ് അവതരിപ്പിച്ച സായൂജ്യ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ടിക് ടോക്കിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ പാർവതി, ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയുടെ ഭാഗമായി പുറത്തിറക്കിയ 'സാത്തുക്കുടി പ്രണയം' എന്ന ഷോർട്ട് ഫിലിമിലും പാർവതി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.

ഗിരീഷ് എ.ഡിയുടെ മുൻ ചിത്രമായ സൂപ്പർ ശരണ്യയിൽ ചെറിയ വേഷത്തിൽ പാർവതി അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് 'ബേത്ലഹേം കുടുംബ യൂണിറ്റി'ലേക്ക് വിളിയെത്തിയത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ ജീവിതത്തിലെ ഒരു പഴയ പ്രണയ അനുഭവവും അഭിമുഖത്തിൽ പാർവതി പങ്കുവച്ചു. ടിക് ടോക്ക് വീഡിയോകൾ ചെയ്യുന്ന സമയത്തായിരുന്നു ആ പ്രണയമെന്നും, എന്നാൽ അത് അധികനാൾ നീണ്ടുനിന്നില്ലെന്നും പാർവതി പറഞ്ഞു. ‘പണ്ട് ഞാൻ ടിക് ടോക്ക് ചെയ്യുന്ന സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രേമം 10 ദിവസം കഴിഞ്ഞപ്പോൾ പനിയാണെന്ന് പറഞ്ഞു എന്നെ തേച്ചിട്ട് പോയി.

അത് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായില്ല. പത്ത് ദിവസം ഇയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നെ കാര്യം ഞാൻ തിരക്കിയപ്പോൾ പനിയാണെന്ന് പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്ത് പോയി. അങ്ങനെയുള്ള തേപ്പ് എനിക്ക് ഉണ്ടായിട്ടുണ്ട്,’ പാര്‍വതി പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിന്ന് സിനിമയിലേക്ക് എത്തിയ പാർവതി, 'ബേത്ലഹേം കുടുംബ യൂണിറ്റി'ലെ പ്രകടനത്തിലൂടെ കൂടുതൽ ശ്രദ്ധ നേടുകയാണ്.

Content Highlights: Actress Parvathy Ayyappadas shared a memorable story about a romance that lasted just 10 days. Her candid revelation has attracted attention among fans and entertainment audiences.

dot image
To advertise here,contact us
dot image