സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ദേശീയതലത്തില്‍ വൈദ്യുതിയുടെ ലഭ്യതക്കുറവിന് സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെയാണിത്

സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി. ദേശീയതലത്തില്‍ വൈദ്യുതിയുടെ ലഭ്യതക്കുറവിന് സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെയാണിത്. വൈദ്യുതി ആവശ്യകത ഉയര്‍ന്നതും കാറ്റില്‍ നിന്നുള്ള ഉത്പാദനത്തിലുണ്ടായ കുറവുമാണ് ദേശീയ തലത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

രാജ്യത്തുടനീളമുള്ള വൈദ്യുതി ആവശ്യകത മുൻദിവസത്തെ അപേക്ഷിച്ച് ഏകദേശം 5 ജിഗാവാട്ട് (GW) വർദ്ധിച്ച് ഇന്ന് രാവിലെ 10:45-ഓടെ 255 ജിഗാവാട്ടിൽ എത്തിയിരുന്നുവെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ജനറൽ മാനേജർ അയച്ച അടിയന്തര സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

Also Read:

ഇതിൽ ദക്ഷിണ മേഖലയിലെ ആവശ്യകതയിൽ മാത്രം 1.5 ജിഗാവാട്ടിന്റെ വർധനവുണ്ടായിട്ടുണ്ട്. സൗരോർജമില്ലാത്ത സമയങ്ങളിലും (നോൺ സോളർ അവേഴ്സ്) ആവശ്യകത ഇതേ രീതിയിൽ ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ കണക്കാക്കുന്നത്.

Content Hihglights: kerala electricity restriction tonight kseb power supply update

dot image
To advertise here,contact us
dot image