

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്ന ചരിത്രപരമായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.
ടിക്കറ്റ് വില്‍പ്പന എപ്പോള്‍ ആരംഭിക്കും?
ഇന്ത്യ-ബ്രസീല്‍ മത്സരത്തിനായുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലുമണി മുതല്‍ ഔദ്യോഗികമായി ആരംഭിക്കും. ആരാധകരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ടിക്കറ്റ് വില്‍പ്പന ക്രമീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ടിക്കറ്റ് എങ്ങനെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം?
മറ്റ് വിവരങ്ങള്‍
ഗേറ്റ് തുറക്കുന്ന സമയം: മത്സരദിവസം വൈകുന്നേരം 4:00 മണി മുതല്‍ ആരാധകര്‍ക്കായി സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നുനല്‍കും.
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍: പ്രവേശന സമയത്ത് ക്യുആര്‍ കോഡുള്ള ഡിജിറ്റല്‍ ടിക്കറ്റോ പ്രിന്റൗട്ടോ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയോ കരുതേണ്ടതുണ്ട്.
content highlights: India vs Brazil Football Match: Ticket Sales Begin Today