'ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളിൽ ആശങ്ക'; സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ സിബിസിഐ

ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമങ്ങളില്‍ ആശങ്കയെന്ന് സിബിസിഐ പ്രസിഡന്റ് ആന്റണി കര്‍ദിനാള്‍ പൂല പറഞ്ഞു

'ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളിൽ ആശങ്ക'; സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ സിബിസിഐ
dot image

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). എഫ്‌സിആര്‍എ ഭേദഗതി ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സിബിസിഐ ആവശ്യപ്പെട്ടു.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളിൽ ആശങ്കയെന്ന് സിബിസിഐ പ്രസിഡന്റ് ആന്റണി കര്‍ദിനാള്‍ പൂല പറഞ്ഞു. ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ്. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: CBCI Independence Day Greetings

dot image
To advertise here,contact us
dot image