'കാമുകനിൽ നിന്ന് സ്ലട്ട് ഷെയിം നേരിട്ടു'; പർദ്ദ പ്രസ് മീറ്റിനിടയില്‍ കരഞ്ഞതിന്റെ കാരണം വ്യകത്മാക്കി അനുപമ

പ്രൊമോഷന്‍ പരിപാടിക്ക് മുമ്പ് മുന്‍ കാമുകനില്‍ നിന്നുണ്ടായ ദുരനുഭവം കാരണമാണ് താന്‍ പൊട്ടിക്കരഞ്ഞതെന്നാണ് അനുപമ പറയുന്നത്

'കാമുകനിൽ നിന്ന് സ്ലട്ട് ഷെയിം നേരിട്ടു'; പർദ്ദ പ്രസ് മീറ്റിനിടയില്‍ കരഞ്ഞതിന്റെ കാരണം വ്യകത്മാക്കി അനുപമ
dot image

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാകാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ധന്യ വര്‍മയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ താന്‍ തന്റെ മുന്‍ കാമുകനില്‍ നിന്ന് നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെ കുറിച്ച് തുറന്നു പറയുകയും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ അഭിമുഖത്തില്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തകയാണ് അനുപമ. പര്‍ദ്ദ എന്ന സിനിമയുടെ പ്രമോഷനിടയില്‍ താന്‍ പൊട്ടിക്കരയനുണ്ടായ സാഹചര്യമാണ് താരം പറയുന്നത്. തന്റെ പ്രണയ ബന്ധത്തിലെ പ്രശ്നങ്ങളാണ് അന്ന് പൊട്ടിക്കരയാന്‍ കാരണമെന്നാണ് അനുപമ പറയുന്നത്. പ്രൊമോഷന്‍ പരിപാടിക്ക് മുമ്പ് മുന്‍ കാമുകനില്‍ നിന്നുണ്ടായ ദുരനുഭവം കാരണമാണ് താന്‍ പൊട്ടിക്കരഞ്ഞതെന്നാണ് അനുപമ പറയുന്നത്.

'നമ്മളൊരു നടിയാണ്. ലോകം മുഴുവന്‍ നമ്മളെ പല പേരുകളും വിളിക്കും. പക്ഷെ, സംസാരിക്കാനായി ഒരു സ്റ്റേജിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ സ്വന്തം കാമുകന്‍ തന്നെ നിങ്ങളെ സ്ലട്ട് ഷെയിം ചെയ്യുന്നത് ഒന്നാലോചിച്ച് നോക്കൂ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ നിരന്തരം ശ്രമിച്ചത് ഞാന്‍ ഓക്കെയാണെന്ന് ഭാവിക്കാനാണ്. ഇപ്പോള്‍ സംസാരിക്കുന്ന ഈ ഞാന്‍ തന്നെയാണ് വീട്ടിലെ ഞാനും സെറ്റിലെ ഞാനും. മാസ്‌ക് ധരിച്ച ശേഷമല്ല ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങുന്നത്. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഓക്കെയാണെന്ന് ഞാന്‍ നടിക്കുകയായിരുന്നു.

നമ്മളെ സംരക്ഷിക്കേണ്ട ആള്‍, നമ്മളെ തകര്‍ക്കുകയാണ്. ആ സമയത്ത് മീഡിയയുടെ മുന്നില്‍ വളരെ പോസിറ്റീവായിരുന്ന് ചിരിച്ച് സംസാരിക്കേണ്ട അവസ്ഥ. അതിന്റെ പേരില്‍ ആളുകള്‍ എന്നെ കളിയാക്കി. സിമ്പതി കാര്‍ഡാണ്, സിനിമയെ പ്രൊമോട്ട് ചെയ്യാനുള്ള സ്ട്രാറ്റജിയാണ് എന്നൊക്കെ പറഞ്ഞു. പക്ഷെ അതിന് പര്‍ദ്ദയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുപോകുന്ന അവസ്ഥയായിരുന്നു അതിന് കാരണം.

ഇത്തരം നൂറ് കണക്കിന് സംഭവങ്ങളുണ്ട്. ഞാനത് പറയാം, അതില്‍ അഞ്ചെണ്ണം കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും എന്താണ് നാര്‍സിസിസ്റ്റിക് അബ്യൂസ് എന്ന്. പക്ഷെ ഇപ്പോള്‍ ഈ നിമിഷം ഞാനൊരു ഇരയല്ല. ഞാനൊരു അതിജീവിതയാണ്. അതിനെ ഞാന്‍ അതിജീവിച്ചിരിക്കുന്നു'-അനുപമ പരമേശ്വരന്‍.

Content Highlights: Anupama Parameswaran reveals she faced slut-shaming from her boyfriend; she explains the reason for crying during the 'Pardah' press meet.

dot image
To advertise here,contact us
dot image