തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

വാര്‍ഡ് കൗണ്‍സിലര്‍ ഐഷ സുബൈറിന്റെയും പിതാവിന്റെയും മാനസിക പീഡനം കാരണമാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്

തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം
dot image

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ ശേഖരണ ചുമതല ഉണ്ടായിരുന്ന ശാസ്താമുഗള്‍ സ്വദേശി രമ്യയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കൗണ്‍സിലറുടെയും പിതാവിന്റെയും പീഡനം മൂലമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. വാര്‍ഡ് കൗണ്‍സിലര്‍ ഐഷ സുബൈര്‍, പിതാവ് സുബൈര്‍ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് രമ്യ ആരോപിക്കുന്നത്. തനിക്കെതിരെ ഇരുവരും കളള പരാതികള്‍ കൊടുത്തു എന്ന് രമ്യ പറയുന്ന ഓഡിയോ റിപ്പോര്‍ട്ടറിന് ലഭിച്ചു. മുന്‍പും ഇരുവര്‍ക്കും എതിരെ രമ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.

കൗണ്‍സിലറുമായുളള തര്‍ക്കത്തെ തുടര്‍ന്ന് രമ്യയെ ജോലി ചെയ്തിരുന്ന വാര്‍ഡില്‍ നിന്നും മാറ്റിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി രമ്യ പ്രചാരണത്തിന് ഇറങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പൊലീസില്‍ നല്‍കിയ പരാതി നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. പിന്നീടും പീഡനം തുടര്‍ന്നതോടെയാണ് രമ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഉടന്‍ തന്നെ രമ്യയെ ആശുപത്രിയിലെത്തിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രമ്യ. 'എന്നെപ്പറ്റി കളള പരാതി കൊടുത്തു. മുന്‍സിപ്പാലിറ്റിയ്ക്ക് മുന്നില്‍ ഫുഡ് വേസ്റ്റ് കൊണ്ടിട്ട് എനിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഓണം കഴിയുന്നത് വരെ എങ്കിലും തന്നെ വാര്‍ഡ് മാറ്റരുത് എന്ന് അപേക്ഷിച്ചിരുന്നു. സുബൈറും മകള്‍ ഐഷയുമാണ് എന്റെ അവസ്ഥയ്ക്ക് കാരണം': രമ്യ പറയുന്നു.

അതേസമയം ആരോപണം തള്ളി കൗൺസിലർ ഐഷ രംഗത്തെത്തി. രമ്യയെ വാർഡ് മാറ്റിയത് പൊതുവായ സ്ഥലംമാറ്റത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു കൗൺസിലർ പറഞ്ഞത്. ഹരിത കർമ്മ സേന അംഗങ്ങളുടെ കൺസോർഷമാണ് സ്ഥലം മാറ്റം തീരുമാനിക്കുക. കൗൺസിലർ എന്ന നിലയിൽ താൻ അതിൽ ഇടപെട്ടിട്ടില്ല. രമ്യക്കെതിരെ താൻ നൽകിയ പരാതി ചെയർമാന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതാണ്. അതിനുശേഷമാണ് തനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതിനുശേഷം അവരുമായി സംസാരിച്ചിട്ടില്ല. തന്റെ പിതാവ് അവരെ മാനസികമായി പീഡിപ്പിച്ചതിന് രേഖകൾ ഒന്നുമില്ലെന്നും കൗൺസിലർ ഐഷ പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A Haritha Karma Sena worker in Thrikkakara Municipality has been hospitalized following an attempt to die allegation against counsillor and her father

dot image
To advertise here,contact us
dot image