ഗൾഫിൽ നിന്നെത്തുന്ന മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പിതാവിന് ദാരുണാന്ത്യം

ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്

ഗൾഫിൽ നിന്നെത്തുന്ന മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പിതാവിന് ദാരുണാന്ത്യം
dot image

ഗൾഫിൽ നിന്നെത്തുന്ന മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പിതാവ് വാഹനാപകടത്തിൽ മരിച്ചു. കുര്യനാട് മുളയോലിക്കൽ സണ്ണി ജോൺ (64) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹത്തിനായാണ് ഇദ്ദേഹത്തിന്റെ മകൾ നാട്ടിലേക്ക് തിരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു സണ്ണിയും കുടുംബവും തീരുമാനിച്ചിരുന്നത്. വാഹനം പാർക്ക് ചെയ്ത ശേഷം ഭാര്യയ്ക്കും മകനുമൊപ്പം ആശുപത്രിയിലേക്ക് നടന്നു പോകവേ, ഇറക്കമിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് സണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Also Read:

അപകടത്തിന്റെ ആഘാതത്തിൽ സമീപത്തെ മതിലിനു മുകളിലൂടെ ആശുപത്രി കോംപൗണ്ടിലേക്കു തെറിച്ചു വീണ ഇദ്ദേഹത്തിന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ഭാര്യ: വിൽസി. മക്കൾ: ആൻഡിയ (സൗദി), അൽജോ, അനീറ്റ. സംസ്കാരം പിന്നീട് നടക്കും.

Content Highlights: A father passed away in a tragic incident while he was on his way to the airport to welcome his daughter arriving from the Gulf. The incident has left the family and relatives in deep sorrow.

dot image
To advertise here,contact us
dot image