തുടക്കത്തിൽ ലാലേട്ടൻ റഫറൻസുകൾ ഇല്ല, പുട്ടിന് പീര പോലെ കുറച്ച് സംഘട്ടനം സിനിമയിൽ ഉണ്ട്: ജൂഡ് ആന്തണി ജോസഫ്

'ആക്ഷൻ സിനിമയാണ് തുടക്കം എന്ന് ഞാൻ പറയുന്നില്ല പക്ഷേ ആക്ഷനും ഉണ്ട്'

തുടക്കത്തിൽ ലാലേട്ടൻ റഫറൻസുകൾ ഇല്ല, പുട്ടിന് പീര പോലെ കുറച്ച് സംഘട്ടനം സിനിമയിൽ ഉണ്ട്: ജൂഡ് ആന്തണി ജോസഫ്
dot image

വിസ്മയ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന സിനിമയാണ് തുടക്കം. ചിത്രത്തിൽ മോഹൻലാലും കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ജൂഡ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ ഒരുപാട് സിനിമകളിൽ മോഹൻലാൽ റഫറൻസുകൾ ഞാൻ വെച്ചിട്ടുണ്ട്. തുടക്കത്തിൽ ലാലേട്ടൻ തന്നെ വന്നതുകൊണ്ട് റഫറൻസ് ഒന്നും വെക്കേണ്ടിവന്നില്ല. ആക്ഷൻ സിനിമയാണ് തുടക്കം എന്ന് ഞാൻ പറയുന്നില്ല പക്ഷേ ആക്ഷനും ഉണ്ട്. പുട്ടിന് പീര പോലെ കുറച്ച് സംഘട്ടനം ഈ സിനിമയിൽ ഉണ്ട്. ഇതൊരു ആക്ഷൻ സിനിമയല്ല', ജൂഡിന്റെ വാക്കുകൾ.

ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: Director Jude Anthany Joseph shared details about his upcoming film, stating that it does not begin with Lalettan references and has only a limited number of action scenes. He compared the action portions to being minimal in nature.

dot image
To advertise here,contact us
dot image