

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പഞ്ചായത്തംഗം രാജിവെച്ചു. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ സി സുജിത്ത് ആണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്. സിപിഐഎം അംഗമായിരുന്ന സുജിത്ത് കേസിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രീകൃഷ്ണപുരം സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് സുജിത്തിനെതിരെ കേസെടുത്തത്. പതിമൂന്നാം വാര്‍ഡായ രാഗം കോര്‍ണറിനെയാണ് പ്രതിനിധീകരിക്കുന്നത്. പരാതിക്ക് പിന്നാലെ സുജിത്തിനെ സിപിഐഎം അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്.
Content Highlights: panchayat member c sujith accused of women complaint quits member post