ആരാകും ഗോൾഡൻ ബൂട്ടിൽ മുത്തമിടുക? ഗോളും അസിസ്റ്റും തുല്യമായാൽ എന്ത് സംഭവിക്കും?

ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മെസി. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തായി എംബാപ്പെയും ഉണ്ട്

ആരാകും ഗോൾഡൻ ബൂട്ടിൽ മുത്തമിടുക? ഗോളും അസിസ്റ്റും തുല്യമായാൽ എന്ത് സംഭവിക്കും?
dot image

ആരാകും ഫുട്ബോളിലെ ലോകരാജാക്കന്മാർ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ആരാധകർ കാത്തിരിക്കുന്നതിനൊപ്പം ഗോൾഡൻ ബൂട്ട് ജേതാവിനെയും ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്. എന്നാൽ ഗോൾവേട്ടക്കാരുടെ പട്ടികയിലേക്ക് നോക്കിയാൽ, ഇഞ്ചോടിഞ്ച് പോരാട്ടമാണ് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയും ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയും നടത്തുന്നത്. എട്ട് ഗോളുകൾ വീതമാണ് ഇരുതാരങ്ങളുടെയും അക്കൗണ്ടിൽ ഉള്ളത്. കൂടാതെ നാല് അസിസ്റ്റുകൾ മെസിക്കും മൂന്ന് അസിസ്റ്റുകൾ എംബാപ്പെഐക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഗോൾഡൻ ബൂട്ടിനായി മികച്ചോരു പോരാട്ടം കാണാനാകും.

ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മെസി. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തായി എംബാപ്പെയും ഉണ്ട്. ഇംഗ്ലണ്ട് താരങ്ങളായ ഹാരി കെയ്‌നും ജൂഡ് ബില്ലിങ്‌ഹാമും ആറ് ഗോളുകളുമായി പട്ടികയിൽ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമുണ്ട്. പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാൽ ഇരുതാരങ്ങളുടെയും ഗോളുകളും അസിസ്റ്റുകളും തുല്യമായാൽ ആർക്കാകും ഗോൾഡൻ ബൂട്ട് ലഭിക്കുക എന്നതാണ് അടുത്ത ചോദ്യം.

താരങ്ങൾ നേടിയ ഗോളുകളുടെ എണ്ണം തുല്യമായാൽ, ആരാണ് കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ളത് എന്നതും ഗോൾഡൻ ബൂട്ടിനായുള്ള മാനദണ്ഡം. പക്ഷെ കോളുകളുടേയും അസിസ്റ്റുകളുടെയും എണ്ണം തുല്യമായാൽ പിന്നീട് ആരാകും ഗോൾഡൻ ബൂട്ട് ജേതാവ്? അവിടെ മാനദണ്ഡം മാറിമറിയും. അതായത്, ആരാണ് ടൂർണമെന്‍റിൽ ഏറ്റവും കുറവ് സമയം കളിക്കളത്തിൽ ഉണ്ടായിരുന്നത് എന്നാകും പരിഗണിക്കുക. കുറഞ്ഞ സമയത്തിൽ മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കിയ കളിക്കാരനെ ആകും ഗോൾഡൻ ബൂട്ട് ജേതാവായി തിരഞ്ഞെടുക്കുക.

Content highlight: Who will win Golden Boot tie breaker rules if goals and assists are equal

dot image
To advertise here,contact us
dot image