

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍ കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ. ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാര്‍ഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
'ഹൃദയപൂര്‍വ്വം' പദ്ധതി വെറുമൊരു പൊതിച്ചോര്‍ വിതരണം മാത്രമല്ലെന്നും മനുഷ്യര്‍ക്കിടയില്‍ വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വര്‍ത്തമാന കാലത്ത് അപരനോടുള്ള കരുതലും ശ്രീ നാരായണഗുരു ഉയര്‍ത്തിയ സോദരത്വേന എന്ന ആശയത്തിന്റെ പ്രയോഗവല്‍കരണവും കൂടിയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ പറയുന്നത്. അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡിവൈഎഫ്ഐക്കില്ല. എന്നാൽ, ആ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സര്‍ക്കാര്‍ സംവിധാനം വഴി തുടര്‍ച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂര്‍വ്വം' പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും. വിശപ്പുള്ള മനുഷ്യന്റെ മുന്നില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഡിവൈഎഫ്ഐയുടെ പ്രസ്താവന
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ഡി വൈ എഫ് ഐ നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണ്.
‘ഹൃദയപൂർവ്വം’ വെറുമൊരു പൊതിച്ചോർ വിതരണം മാത്രമല്ല. മനുഷ്യർക്കിടയിൽ വിഭജനത്തിൻ്റെയും ഭിന്നിപ്പിൻ്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്ന വർത്തമാന കാലത്ത് അപരനോടുള്ള കരുതലും ശ്രീ നാരായണഗുരു ഉയർത്തിയ സോദരത്വേന എന്ന ആശയത്തിൻ്റെ പ്രയോഗവൽകരണവും കൂടിയാണ്.
അറിയപ്പെടാത്തവർക്ക് ആശുപത്രികളിൽ ദിവസങ്ങളോളം കഴിയുന്ന രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും വിശപ്പിന് ആശ്വാസമാകുന്ന, വീടുകളിൽ നിന്ന് സ്നേഹപൂർവ്വം ശേഖരിച്ച മനുഷ്യസ്നേഹത്തിന്റെ പങ്കുവെക്കലാണ്. രാഷ്ട്രീയവും സംഘടനയും മറികടന്ന് ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിച്ച ഒരു ജനകീയ പ്രവർത്തനമാണ്.
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ പറയുന്നത്.
അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡി വൈ എഫ് ഐക്കില്ല. എന്നാൽ, ആ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണ്.
‘ഹൃദയപൂർവ്വം’ പദ്ധതിക്കെതിരെ കാലങ്ങളായി നടന്നുവരുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നത് വ്യക്തമാണ്. സമൂഹത്തിൽ രാഷ്ട്രീയ ഭേദമന്യേ ഡി വൈ എഫ് ഐക്ക് ലഭിക്കുന്ന സ്വീകാര്യതയും, ഈ പദ്ധതിക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ ലഭിച്ച അംഗീകാരവും ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്.
വയനാട് ദുരന്തമുണ്ടായപ്പോൾ മുപ്പത് വീട് നിർമ്മിക്കും എന്ന് വാഗ്ദാനം ചെയ്ത് കോടികൾ പിരിച്ചിട്ടും മൂന്ന് വീട് പോലും നിർമ്മിക്കാനാകാതെ പോയവർക്ക് ഡി വൈ എഫ് ഐ നൂറു വീട് നിർമ്മിച്ച് നൽകുന്നത് കാണുമ്പോൾ ജാള്യത ഉണ്ടാകുക സ്വാഭാവികം.സംഘടനാ ശേഷി എന്നത് ഗ്രൂപ്പ് മൽസരവും വ്യാജ ഐ ഡി കാർഡ് നിർമ്മാണവുമൊക്കെയായി കാണുന്നവർക്ക് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ മുടങ്ങാതെ രക്തം ദാനം ചെയ്യുകയും പൊതിച്ചോർ എത്തിക്കുകയും ചെയ്യുന്ന സംഘടനാ മികവ് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകും. തങ്ങൾക്ക് ഒരു കാലത്തും ചെയ്യാനാകില്ല എന്ന് ഉറപ്പുള്ളത് മറ്റുവർ ചെയ്യുന്നത് കാണുമ്പോഴുള്ള ഫ്രസ്ട്രേഷൻ ആണത്.
ഒന്ന് മാത്രം പറയാം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡി വൈ എഫ് ഐയുടെ ‘ഹൃദയപൂർവ്വം’ പ്രവർത്തനം തുടരുക തന്നെ ചെയ്യും. വിശപ്പുള്ള മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങൾ തിരിച്ചറിയും
എന്ന് ഡി വൈ എഫ് ഐക്ക് ഉറപ്പുണ്ട്.
ഹൃദയപൂർവ്വം തുടരും…
കാരണം വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം. കൊടികെട്ടേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രികളെന്നും ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചണ്‍ വഴി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുവഴി ആര്‍ക്കുവെണമെങ്കിലും ഭക്ഷണം നല്‍കാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: dyfi responds to k muraleedharan remarks on banner based food distribution in government hospitals