

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷം 15 മിനുറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാ വാട്ട് വരെയാണ് വര്‍ധിച്ചിരിക്കുന്നത്.
പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
കെഎസ്ഇബി ഡാമുകളില്‍ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റാണ്. ഉപഭോഗമാകട്ടെ 86.46 ദശലക്ഷം യൂണിറ്റും. കേന്ദ്ര വിഹിതവും ഉയര്‍ന്ന വില നല്‍കിയുള്ള വൈദ്യുതി കരാറുകളും വഴിയാണ് നിലവില്‍ പിടിച്ചുനില്‍ക്കുന്നത്.
Content Highlights: Electricity restrictions continue in Kerala as the power crisis worsens, with authorities monitoring the situation closely.