

തിരുവനന്തപുരം: വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ പ്രതികരണവുമായി കൃഷി മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖ്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ ദുരന്തമാണ് മേപ്പാടിയില്‍ സംഭവിച്ചിരിക്കുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. ചെറിയ മഴയില്‍ തന്നെ അപകടം സംഭവിക്കുമെന്നതിന്റെ സൂചന മീറ്റിങ്ങിലുള്‍പ്പെടെ നല്‍കിയിരുന്നതാണെന്നും അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടുണ്ടെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകാതിരുന്ന സാഹചര്യം ഗൗരവമുളളതാണെന്നും സര്‍ക്കാര്‍ അത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമായി ബന്ധപ്പെട്ട വലിയ ദുരന്തം മേപ്പാടി പഞ്ചായത്തില്‍ കളളാടിയില്‍ ഉണ്ടായിരിക്കുകയാണ്. നിലവില്‍ വിംസ് ആശുപത്രിയില്‍ ആറുപേര്‍ ചികിത്സയിലാണ്. ദിലീപ്, കിരണ്‍ കുമാര്‍, സൂരജ് യാദവ്, രജനീഷ്, തന്മയി ഘോഷ്, സഞ്ജയ് താപൂര്‍ എന്നിവരാണ് ചികിത്സ തേടിയെത്തിയത്. അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അറിയിച്ചിരിക്കുന്നത്. വയനാട്ടില്‍ നിന്നും കോഴിക്കോട് നിന്നുമുളള എന്‍ഡിആര്‍എഫ് സംഘങ്ങള്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറും സ്ഥലത്തേത്ത് പോയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് അറിയാന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെറിയ മഴയില്‍ തന്നെ അപകടം സംഭവിക്കുമെന്നതിന്റെ സൂചന മീറ്റിങ്ങിലുള്‍പ്പെടെ നല്‍കിയിരുന്നതാണ്. അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടുണ്ട്. അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതില്‍ പരിശോധന ഉണ്ടാകും. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നതും നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകാതിരുന്ന സാഹചര്യവും ഗൗരവമുളളതാണ്. അത് സര്‍ക്കാര്‍ പരിശോധിക്കും': ടി സിദ്ദിഖ് പറഞ്ഞു.
വയനാട് കളളാടിയില്‍ തുരങ്കപാതയ്ക്ക് സമീപം അല്‍പ്പസമയം മുന്‍പാണ് മണ്ണിടിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘങ്ങളും സ്ഥലത്തെത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 265 മില്ലീമീറ്റര്‍ കനത്ത മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരല്‍മല പുഴയില്‍ ഒഴുക്കും വര്‍ധിച്ചിരുന്നു.
Content Highlights: Minister T Siddique stated that the landslide at the Wayanad Meppadi tunnel road construction site was caused by the unscientific dumping of soil and assured that a strict probe will be conducted into the lapses.