ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് സി വണ്‍ ഇനി തോമസ് വര്‍ഗീസ് നയിക്കും

കാനഡയിലെ ആദ്യത്തെ മലയാളി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എന്ന ചരിത്രനേട്ടം കൂടി തോമസ് വര്‍ഗീസ് കൈവരിച്ചു

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് സി വണ്‍ ഇനി തോമസ് വര്‍ഗീസ് നയിക്കും
dot image

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സി വണ്‍ ഇനി മലയാളി തോമസ് വര്‍ഗീസ് നയിക്കും. ചൈനയിലെ ഹോങ്കോങ്ങില്‍ വെച്ച് നടന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഡോ. തോമസ് വര്‍ഗീസ് ഡിസ്ട്രിക്ട് സി വണ്‍ ഗവര്‍ണറായി ചുമതലയേറ്റത്. നോര്‍ത്ത് അമേരിക്കയിലെ പ്രശസ്തമായ നെയ്റ്റ് കോളേജിലും അത്തബാസ്‌ക സര്‍വകലാശാലയിലും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ പ്രൊഫസര്‍ ആയി സേവനം അനുഷ്ടിക്കുകയാണ് അദ്ദേഹം.

കാനഡയിലെ ആദ്യത്തെ മലയാളി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എന്ന ചരിത്രനേട്ടം കൂടി തോമസ് വര്‍ഗീസ് കൈവരിച്ചു. തോമസ് വര്‍ഗീസിന് എഡ്മന്റന്‍ മലയാളി ലയണ്‍സ് ക്ലബ് ആശംസകള്‍ നേര്‍ന്നു. സാമൂഹിക സേവന രംഗത്തും അക്കാദമിക് രംഗത്തും ഒരുപോലെ തിളങ്ങുന്ന തോമസ് വര്‍ഗീസിന് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കട്ടെ എന്നാണ് എഡ്മന്റണ്‍ മലയാളി ലയണ്‍സ് ക്ലബ് ആശംസിച്ചത്.

Content Highlights: Dr. Thomas Varghese has officially taken charge as the leader of Lions Club International District C-1, stepping into his new role to drive community service initiatives.

dot image
To advertise here,contact us
dot image