വേതനം കൂട്ടി നല്‍കാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ജീവനക്കാരിയെ വീട് കയറി ആക്രമിച്ച് മെഡിക്കല്‍ സ്റ്റോര്‍ ഉടമ

ഷാജില വീടിന്റെ ജനല്‍ ചില്ല് എറിഞ്ഞു പൊട്ടിക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്

വേതനം കൂട്ടി നല്‍കാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ജീവനക്കാരിയെ വീട് കയറി ആക്രമിച്ച് മെഡിക്കല്‍ സ്റ്റോര്‍ ഉടമ
dot image

കന്യാകുമാരി: ജീവനക്കാരിയുടെ വീട്ടിലെത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ പരാക്രമം. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തെന്നും പരാതിയുണ്ട്. കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം. ഷാജില എന്ന യുവതിയാണ് ആക്രമണം നടത്തിയത്. കരുങ്കല്‍ സ്വദേശിനി കാവോസിമയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഷാജിലയുടെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു കാവോസിമ. ഇവര്‍ക്ക് 300രൂപ മാത്രമാണ് വേതനമായി ലഭിച്ചിരുന്നത്. തുടര്‍ന്ന് കാവോസിമ കൂടുതല്‍ വേതനം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതെ വന്നതോടെ ഇവര്‍ മെഡിക്കല്‍ സ്‌റ്റോറിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായാണ് ഷാജില കാവോസിമയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഒന്നര വര്‍ഷമാണ് കവോസിമ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്തത്.

ഷാജില വീടിന്റെ ജനല്‍ ചില്ല് എറിഞ്ഞു പൊട്ടിക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാവോസിമയുടെ ഭര്‍ത്താവിനെയും കുട്ടികളെയും അമ്മായിയമ്മയെയും ഇവര്‍ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്. സംഭവത്തില്‍ കാവോസിമ കരുങ്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Content Highlights: A former medical store employee was allegedly assaulted at her residence after leaving her job over a dispute regarding unpaid or inadequate wages. The accused, reportedly the store owner, is alleged to have trespassed into the victim's home before carrying out the attack. Police have registered a case and initiated an investigation into the incident.

dot image
To advertise here,contact us
dot image