

ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് നിലവിലെ ജേതാക്കളും ലാറ്റിനമേരിക്കന്‍ അതികായന്‍മാരുമായ അര്‍ജന്റീന. ഇത്തവണത്തെ കറുത്ത കുതിരകളായ ആഫ്രിക്കന്‍ ടീം കാബോ വെര്‍ദെയെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ത്രില്ലറിലാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മറികടന്നാണ് അവസാന 16 ടീമുകളിലൊന്നായി ലയണല്‍ മെസ്സിയും സംഘവും മുന്നേറിയത്.
അര്‍ജൈന്റ് ടീമിന്റെ ഈ നാടകീയ വിജയം കാരണം എട്ടിന്റെ പണി കിട്ടിയ ഒരാളുണ്ട്. അത് ഘാനയില്‍ നിന്നുള്ള മന്ത്രവാദിയായ നാന ക്വാക്കു ബോന്‍സാമാണിത്.
കാരണം ഈ മല്‍സരത്തില്‍ കേപ് വെര്‍ദെയോടു തോറ്റ് അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താവുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. മാത്രമല്ല കളിക്കു മുമ്പ് ചില ആഭിചാരക്രിയകള്‍ നടത്തുന്ന ദൃശ്യങ്ങളും ബോന്‍സാം പങ്കുവച്ചിരുന്നു.
പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ച്, കേപ് വെര്‍ദെയെ നാട്ടിലേക്കു കെട്ടുകെട്ടിച്ച് അര്‍ജന്റൈന്‍ ടീം അടുത്ത ഘട്ടത്തിലേക്കു മുന്നേറിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ മന്ത്രവാദിക്കെതിരേ പൊട്ടിത്തെറിച്ചിരിക്കുകയാണ്. വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഇയാള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ നാന ക്വാക്കു ബോന്‍സാം ഇപ്പോള്‍ ശരിക്കും എയറിലാണ്. ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ്.
Contents highlights: ghana witc -doctor trolled over argentina black magic