കുവൈറ്റിൽ വിസ മാറ്റത്തിനുള്ള പ്രത്യേക ഇളവിന് ലഭിച്ചത് വൻ പ്രതികരണം; അവസരം മുതലാക്കി നിരവധി പ്രവാസികൾ

ഴിഞ്ഞ മെയ് ഒന്ന് മുതൽ ജൂൺ 30 വരെയായിരുന്നു വിസാ മാറ്റത്തിനുള്ള ഈ പ്രത്യേക അനുമതി.

കുവൈറ്റിൽ വിസ മാറ്റത്തിനുള്ള പ്രത്യേക ഇളവിന് ലഭിച്ചത് വൻ പ്രതികരണം; അവസരം മുതലാക്കി നിരവധി പ്രവാസികൾ
dot image

കുവൈറ്റിൽ നിയന്ത്രിത തൊഴിൽ മേഖലകളിൽ നിന്ന് മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനായി സർക്കാർ അനുവദിച്ച പ്രത്യേക ഇളവ് കാലാവധി അവസാനിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ലഭിച്ചത്. രണ്ട് മാസം നീണ്ടുനിന്ന ഇളവുകാലത്ത് 27,000-ത്തിലധികം പ്രവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കുന്നു. എന്നാൽ, നിലവിലെ സ്പോൺസറുടെ അനുമതി ലഭിക്കാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ നിരവധി അപേക്ഷകൾ നിരസിക്കപ്പെട്ടതായും അധികൃതർ അറിയിച്ചു.

രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായ രംഗം, കാർഷിക മേഖല, കന്നുകാലി പരിപാലനം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് മറ്റ് വിവിധ തൊഴിൽ മേഖലകളിലേക്ക് മാറാൻ സർക്കാർ സുവർണ്ണാവസരം നൽകിയത്. കഴിഞ്ഞ മെയ് ഒന്ന് മുതൽ ജൂൺ 30 വരെയായിരുന്നു വിസാ മാറ്റത്തിനുള്ള ഈ പ്രത്യേക അനുമതി. കൃത്യമായി പറഞ്ഞാൽ 27,087 പ്രവാസികളാണ് ഈ കാലയളവിൽ പുതിയ മേഖലകളിലേക്ക് തൊഴിൽ മാറ്റം നടത്തിയത്.

ഇളവ് പ്രയോജനപ്പെടുത്തിയവരിൽ ഭൂരിഭാഗവും ചെറുകിട-ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികളാണ്. 16,048 പേർ ഈ അവസരം ഉപയോ​ഗപ്പെടുത്തി. ഇത് കൂടാതെ കാർഷിക-വ്യവസായ മേഖലകളിൽ നിന്ന് 4,460 പേരും കന്നുകാലി പരിപാലന രംഗത്ത് നിന്ന് 3,087 പേരും ഈ സമയത്തിനുള്ളിൽ വിസ മാറ്റി പുതിയ ജോലികളിലേക്ക് പ്രവേശിച്ചു.

അതേസമയം, വിസ മാറ്റത്തിനായി സമർപ്പിച്ച ഒട്ടനവധി അപേക്ഷകൾ നിരസിക്കപ്പെട്ടതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിലവിലെ സ്പോൺസറുടെ ഔദ്യോഗിക അനുമതി പത്രം കൃത്യമായി ഹാജരാക്കാൻ തൊഴിലാളികൾക്ക് കഴിയാതെ പോയതാണ് ഇതിൽ ഭൂരിഭാഗം അപേക്ഷകളും തള്ളാൻ കാരണം. കുവൈറ്റിലെ തൊഴിൽ വിപണിയിലെ തൊഴിലാളി വിന്യാസം കൂടുതൽ കാര്യക്ഷമമാക്കുക, വിവിധ വിപണികളിൽ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുവൈറ്റ് സർക്കാർ ഈ പ്രത്യേക വിസ മാറ്റ ഇളവ് പ്രഖ്യാപിച്ചിരുന്നത്.

Content Highlights: Kuwait's special visa transfer amnesty has received an overwhelming response, with a large number of expatriates taking advantage of the opportunity to regularize their employment status.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us