ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണമാണ് കര്‍ശനമാക്കുന്നത്

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. മദ്യം വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണമാണ് കര്‍ശനമാക്കുന്നത്.

ഉത്തരവ് സംബന്ധിച്ച ഫയലിന്റെ മൂവ്‌മെന്റ് രേഖകള്‍ റിപ്പോര്‍ട്ടറിന് കിട്ടി. കര്‍ണാടക മോഡലില്‍ 'നോ ഐഡി-നോ എന്‍ട്രി' എന്ന നിബന്ധനയാണ് നടപ്പിലാക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്ന രീതിയിലാണിത്. മുഖ്യമന്ത്രിയുടെ മുന്നിലാണ് ഫയലുള്ളത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.

ആദ്യം സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി 18 വയസായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കുകയും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസാക്കുകയും ചെയ്തിരുന്നു. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ലെന്ന ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാലിത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രായപരിധി നിയന്ത്രണം കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നത്

Content Highlights: Kerala Makes ID Card Mandatory for Buying Alcohol

dot image
To advertise here,contact us
dot image