സുരക്ഷാ ആശങ്ക; മൊജ്തബ ഖമനയി പിതാവിൻ്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ഇസ്രയേലുമായുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

സുരക്ഷാ ആശങ്ക; മൊജ്തബ ഖമനയി പിതാവിൻ്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
dot image

തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരചടങ്ങില്‍ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുക്കാന്‍ സാധ്യയില്ലെന്ന് റിപ്പോര്‍ട്ട്. മൊജ്തബ ഖമനയിയുടെ ഏറ്റവും അടുത്ത അനുയായിയായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ആശങ്കകള്‍ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. ഇസ്രയേലുമായുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ആയത്തുള്ള ഹക്കിം ഇലാഹി.

കഴിഞ്ഞാഴ്ച താന്‍ ഇറാനിലുണ്ടായിരുന്നു. മൊജ്തബയുടെ അടുത്ത സുഹൃത്തുക്കളുമായി സംവദിച്ചിരുന്നു. അദ്ദേഹത്തിന് പുറത്തെത്തി ജനങ്ങളെ കാണണമെന്നാണ് താത്പര്യം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി അത് സാധ്യമാവില്ലെന്ന് അവര്‍ പറഞ്ഞുവെന്ന് ഇലാഹിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറയുന്നു. സാഹചര്യം കൂടുതല്‍ അപകടകരമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം ഒരിക്കലും പകരം വയ്ക്കാനാവാത്ത ഒരു നഷ്ടമാണ് ഇറാന്‍ ജനതയ്ക്ക് ഉണ്ടായിരിക്കുന്നതെന്നും ആയത്തുള്ള അലി ഖമനയിയുടെ മരണം സംഭവിച്ചത് മുതല്‍ ലക്ഷണക്കണിക്ക് ഇറാന്‍ പൗരന്മാര്‍ ആഴത്തിലുള്ള ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഹക്കിം ഇലാഹിയോട് സംസാരിച്ചതെന്നും ഇന്ത്യ ടുഡേ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലായ് നാലിനാണ് ആയത്തുള്ള ആലി ഖമനയി സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഖമനയി ജനിച്ച, വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന മഷാദില്‍ ജൂലായ് ഒമ്പതിന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് ഇസ്രയേല്‍ - യുഎസ് സഖ്യം തെഹ്റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വര്‍ഷമാണ് ഇറാന്റെ പരമോന്നത നേതാവെന്ന പദവില്‍ അദ്ദേഹം രാജ്യത്തെ നയിച്ചത്. തെഹ്റാന് തെക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖോമിലും ചില ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നാണ് ഇറാന്റെ ഔദ്യാഗിക മാധ്യമം അറിയിച്ചിരിക്കുന്നത്‌തെഹ്റാന്‍, മാഷാദ്, ഖോം എന്നിവിടങ്ങളില്‍ നിന്നായി 20 മില്യണോളം പേര്‍ സംസ്‌കാരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. 1989ല്‍ ആയത്തുള്ള റൂഹൊള്ള ഖൊമേനിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത 100ലക്ഷം പേരെന്ന സംഖ്യയെ ഇത് മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Reports indicate that Mojtaba Khamenei is unlikely to attend the funeral of Ayatollah Ali Khamenei due to security concerns. The claim was reportedly made in an interview involving one of his close associates and cited by India Today. The decision is said to be based on precautionary security considerations surrounding the ceremony.

dot image
To advertise here,contact us
dot image