ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുകാരന് ക്രൂരമര്‍ദ്ദനം; അക്രമികളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

മര്‍ദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുകാരന് ക്രൂരമര്‍ദ്ദനം; അക്രമികളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
dot image

ഇടുക്കി: ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുളള കുട്ടിക്ക് ക്രൂര മര്‍ദ്ദനം. ചെന്നെയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ കൂട്ടത്തില്‍ തന്നെ ഉണ്ടായിരുന്ന കുട്ടിയെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. നാലുവയസുകാരനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി വലിച്ചെറിയുകയും ചവിട്ടുകയുമായിരുന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമിച്ചവരെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. മറയൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ട്.

Content Highlights:Four year old boy attacked by youths in idukki kanthalloor, locals detain attacked

dot image
To advertise here,contact us
dot image